22.9.08

''സംശയം ഒരു രോഗമാണോ ഡോക്ടര്‍?''

ഒന്ന്:
തീരത്തെ പ്രണയിക്കുന്നില്ലെന്നു
തിരമാലകള്‍ ആണയിട്ടിട്ടും സൂര്യന്‍
അത്
അംഗീകരിച്ചു നല്‍കാത്തത് എന്താണ്?

മുടിയില്‍ കോര്‍ത്ത കൈവിരലുകളോടും
ചെവിയില്‍ വളര്‍ത്തുന്ന
പാമ്പിന്‍ കുഞ്ഞുങ്ങളോടും ആളുകള്‍
ഇങ്ങനെ പറയുന്നത് എന്താണ്?

നഗ്നമായ കഴുത്തുകള്‍ എന്നെ
അസ്വസ്ഥനാക്കുന്നല്ലോ....
നഗ്നത ആദ്യമായി കണ്ടപ്പോള്‍
പെണ്ണിനോട് തോന്നിയ വെറുപ്പ്
എനിക്കോര്‍മ വരുന്നല്ലോ...


രണ്ട്:
ഒരു കുന്നിന് ഒരു കുഴി
നിര്‍മിച്ച ഈശ്വരന്‍
ഒരു ചാണ്‍ വയറിന്
ഒരു നാഴി
അരിയെ നിര്‍മിക്കാന്‍ മറന്നതെന്താണ്?

ആള്‍ദൈവങ്ങള്‍ ആക്രാന്ത പലായനം
ചെയ്തിരുന്നില്ലെന്കില്‍
ഒരുപക്ഷെ സ്വര്‍ഗത്തില്‍ നിന്നും
സൂനാമി
ദുരിതാശ്വാസം ലഭിക്കുമായിരുന്നില്ലേ?

ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
അവര്‍ക്ക് നിവേദിക്കുന്ന പാല് കൊണ്ട്,
അവര്‍ക്ക് കാണിക്ക വെയ്ക്കുന്ന അരിമണികള്‍ കൊണ്ട്,
ഞങ്ങള്‍ പാല്‍പ്പായസം ഉണ്ട് കഴിയുമായിരുന്നില്ലേ?? (januvary 2006)

29 comments:

Unknown said...

ആദ്യമായി കടല്‍ എന്ന് കേട്ടപ്പോള്‍, ആദ്യമായി കടല്‍ കണ്ടപ്പോള്‍ മനസില്‍ തോന്നിയതാണ്..
''എന്താണ് ഈ തിരകളും തീരവും തമ്മില്‍??''

തീരങ്ങളിലെ തിരയുടെ തീരമോഹത്തിന്....
മുരളീരവത്തില്‍ പുതിയ കവിത.
''സംശയം ഒരു രോഗമാണോ ഡോക്ടര്‍? ''

ശ്രീ said...

“ഒരു കുന്നിന് ഒരു കുഴി
നിര്‍മിച്ച ഈശ്വരന്‍
ഒരു ചാണ്‍ വയറിന്
ഒരു നാഴി
അരിയെ നിര്‍മിക്കാന്‍ മറന്നതെന്താണ്?”
....
“മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
അവര്‍ക്ക് നിവേദിക്കുന്ന പാല് കൊണ്ട്,
അവര്‍ക്ക് കാണിക്ക വെയ്ക്കുന്ന അരിമണികള്‍ കൊണ്ട്,
ഞങ്ങള്‍ പാല്‍പ്പായസം ഉണ്ട് കഴിയുമായിരുന്നില്ലേ?”

നല്ല ചിന്തകള്‍ തന്നെ, മുരളീ... വളരെ ന്യായമായ കാര്യം!
:)

സുല്‍ |Sul said...

“ഒരു കുന്നിന് ഒരു കുഴി
നിര്‍മിച്ച ഈശ്വരന്‍
ഒരു ചാണ്‍ വയറിന്
ഒരു നാഴി
അരിയെ നിര്‍മിക്കാന്‍ മറന്നതെന്താണ്?”
ഇതൊന്നും ദൈവം മറന്നതല്ല മുരളീ, അരിയുടെ ഡിസ്ട്രിബൂഷ്യന്‍ സിസ്റ്റം മനുഷ്യന്‍ മാറ്റി മറിച്ചതല്ലേ. അല്ലെങ്കില്‍ കടലില്‍ കൊണ്ട് തള്ളുന്ന അരിയുടെയും ഗോതമ്പിന്റേയും കണക്കുകള്‍ എവിടെ കൊള്ളിക്കും?
-സുല്‍

വരവൂരാൻ said...

നന്നായിട്ടുണ്ട്‌,
ആശംസകളോടെ

Unknown said...

മാഷേ നന്നായി വ്യത്യസ്ഥമായ ഈ ശൈലിയും വരികളും

വ്യാസ്... said...
This comment has been removed by the author.
വ്യാസ്... said...

നന്നായി മുരളിക. ചെമ്മാട് പറഞ്ഞ ആ വ്യത്യസ്തത ഫീല്‍ ചെയ്തു,

അരുണ്‍ കരിമുട്ടം said...

കൊള്ളാം മാഷേ,നല്ല വരികള്‍

Sarija NS said...

"ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
അവര്‍ക്ക് നിവേദിക്കുന്ന പാല് കൊണ്ട്,
അവര്‍ക്ക് കാണിക്ക വെയ്ക്കുന്ന അരിമണികള്‍ കൊണ്ട്,
ഞങ്ങള്‍ പാല്‍പ്പായസം ഉണ്ട് കഴിയുമായിരുന്നില്ലേ?? "

:) ദൈവമില്ലായിരുന്നെങ്കില്‍ ആര്‍ക്ക് ആര് പാല്‍പ്പായസം കൊടുക്കുമായിരുന്നു? ദൈവം ഉള്ളതു കൊണ്ട് ഒരു തുള്ളി പാല്‍പ്പായസമെങ്കിലും ഉള്ളം കയ്യില്‍ കിട്ടുന്നു , അല്ലെ?

ചില വരികള്‍ , അല്ല സംശയങ്ങള്‍ വളരെ നന്നായിരുന്നു.

“ഒരു കുന്നിന് ഒരു കുഴി
നിര്‍മിച്ച ഈശ്വരന്‍
ഒരു ചാണ്‍ വയറിന്
ഒരു നാഴി
അരിയെ നിര്‍മിക്കാന്‍ മറന്നതെന്താണ്?

തോന്ന്യാസി said...

ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
അവര്‍ക്ക് നിവേദിക്കുന്ന പാല് കൊണ്ട്,
അവര്‍ക്ക് കാണിക്ക വെയ്ക്കുന്ന അരിമണികള്‍ കൊണ്ട്,
ഞങ്ങള്‍ പാല്‍പ്പായസം ഉണ്ട് കഴിയുമായിരുന്നില്ലേ??


ഇന്നലെ പത്രത്തിലുണ്ടായിരുന്ന വാര്‍ത്തകളിലൊന്നായിരുന്നു തിരുപ്പതി ക്ഷേത്രം പൊന്നു പൊതിയുന്നു എന്ന്. ആ വാര്‍ത്ത കണ്ടപ്പോ മനസ്സില്‍ തോന്നിയതും ഇതേ ചിന്തയായിരുന്നു.

ഓ.ടോ. സരിജ.....

ഉള്ളം കൈയില്‍ കിട്ടുന്ന ആ പാല്പായസത്തിനും കണക്ക് പറഞ്ഞു കാശ് വാങ്ങ്ങ്ങുന്നുണ്ടെന്നത് മറന്നുപോയോ?

Typist | എഴുത്തുകാരി said...

വളരെ ന്യായമായ സംശയങ്ങള്‍ തന്നെ. പക്ഷേ ഉത്തരം‍ എവിടെനിന്നു കിട്ടും?

resh said...

എവിടുന്നു കണ്ടു നീ പെണ്ണിന്റെ നഗ്നത? ഇത്ര മാത്രം വെറുക്കാന്‍?
എന്താ ഇത് കൃഷ്ണാ? കൊള്ളാവുന്ന അഞ്ചാറ് ഖണ്ഡികകള്‍ ഇതൊരെണ്ണം കൊണ്ട് ചീത്തയായി. വേണ്ടിയിരുന്നില്ല, അതൊന്നു വെട്ടിമാറ്റൂ , എന്നിട്ട് ലിങ്ക് അയച്ചു താ, നല്ല കുട്ട്യല്ലേ.. പ്ലീസ്.

Anonymous said...

സംശയം രോഗമല്ല. പക്ഷെ ഈ രോഗം വേറെയാ.. :)

സ്‌പന്ദനം said...

സംശയങ്ങള്‍ അധികം മുന്നോട്ടുപായിക്കേണ്ട. ചിലപ്പോള്‍ നിയന്ത്രണം വിട്ടുപോവും. ജന്മംനല്‍കിയെങ്കില്‍ അവന്‍ പോറ്റുക തന്നെ ചെയ്യും. വിഷമിക്കേണ്ട.

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിട്ടുണ്ട്‌..

siva // ശിവ said...

ഈ ചിന്തകള്‍/സംശയങ്ങള്‍ എത്ര സുന്ദരമായി വരികള്‍ ആക്കിയിരിക്കുന്നു....ഇനി ഞാനും ഇതിന്റെയൊക്കെ അര്‍ത്ഥങ്ങള്‍ ഒന്ന് ചിന്തിച്ചോട്ടെ...

പാത്തക്കന്‍ said...

നല്ല ചിന്തകള്‍ ,നന്നായിരിക്കുന്നു

G.MANU said...

ഒരു ചാണ്‍ വയറിന്
ഒരു നാഴി
അരിയെ നിര്‍മിക്കാന്‍ മറന്നതെന്താണ്

ഇതു കൊത്തി

ബഷീർ said...

ഒരു ചാണ്‍ വയറിനുള്ള അരിയും ദൈവം തരുന്നുണ്ട്‌.. പക്ഷെ ചിലരുടെ വയര്‍ മീറ്റര്‍ വെച്ച്‌ അളക്കേണ്ടിവരുന്നതിനാലും ചിലര്‍ അരിയൊക്കെ പൂഴ്ത്തിവെക്കുന്നതിനാലും ഇത്തരം സംശയങ്ങളുണ്ടാകുന്നു എന്ന് മാത്രം..

സംശയം രോഗം തന്നെ.. മഹാരോഗം.. അതിനു ചികിത്സിക്കണം..

ഈ കവിതയും ഒരു ചികിത്സ തന്നെ..

ആശംസകള്‍

ആഗ്നേയ said...

സംശയങ്ങളെല്ലാം മനസ്സില്‍ തറഞ്ഞുകയറുന്നു..
നല്ല വരികള്‍ മുരളീ..

ഹന്‍ല്ലലത്ത് Hanllalath said...

മനോഹരം ....
ആശംസകള്‍ ....

...: അപ്പുക്കിളി :... said...

"ആള്‍ദൈവങ്ങള്‍ ആക്രാന്ത പലായനം
ചെയ്തിരുന്നില്ലെന്കില്‍
ഒരുപക്ഷെ സ്വര്‍ഗത്തില്‍ നിന്നും
സൂനാമി
ദുരിതാശ്വാസം ലഭിക്കുമായിരുന്നില്ലേ? "
തീര്ച്ചയായും, അറ്റ്ലീസ്റ്റ് എല്ലാവര്ക്കും അവിടെയോരോ സീറ്റെങ്കിലും സ്പെഷല്‍ റെക്കമെന്റേഷനില്‍ കിട്ടിയേനെ. ഇതിപ്പോ കുറച്ചു പേര്ക്ക് അരിയും സാധനവും വീടും കിട്ടിയത് നന്നായെന്നു കരുതാം. സംശായാത്മാവ് ഞെട്ടിക്കാണും മുരളി. നന്നായി..

...: അപ്പുക്കിളി :... said...

ഒന്നു കയറി നോക്കുക...
http://bhalimaram.blogspot.com/2008/09/blog-post.html

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

അപ്പോഴെ ഞാന്‍ പറഞ്ഞതാ.....
വെറുതെ ഷിവാസ്‌ റീഗലും
വൈറ്റ്‌ മിസ്ചീഫും കിടക്കപ്പായയുടെ
തലപ്പത്ത്‌ വയ്ക്കരുതേ വയ്ക്കരുതേ എന്ന്‌..
അതുകൊണ്ടാണല്ലോ...
ഈ ചങ്ങാതി ഇങ്ങിനെ കിടന്ന്‌
വല്ലാതെ ചിന്തിക്കുന്നത്‌....
ഹൊ ഇവനെക്കൊണ്ടു ഞാന്‍ തോറ്റു...
എന്തായാലും നിന്റെ
ചിന്ത കൊള്ളാമല്ലോ ചക്കരേ....
അടുത്ത വഴിപാട്‌ ഇങ്ങ്‌ പോരട്ടെ...:)

Anonymous said...

nys thinking..
miles to go before you sleep...
keep it up maan..

സംഗീത said...

“ഒരു കുന്നിന് ഒരു കുഴി
നിര്‍മിച്ച ഈശ്വരന്‍
ഒരു ചാണ്‍ വയറിന്
ഒരു നാഴി
അരിയെ നിര്‍മിക്കാന്‍ മറന്നതെന്താണ്?”

നല്ല ചിന്തകള്‍ :)

smitha adharsh said...

നല്ല സംശയങ്ങള്‍..

നരിക്കുന്നൻ said...

“ഒരു കുന്നിന് ഒരു കുഴി
നിര്‍മിച്ച ഈശ്വരന്‍
ഒരു ചാണ്‍ വയറിന്
ഒരു നാഴി
അരിയെ നിര്‍മിക്കാന്‍ മറന്നതെന്താണ്?”

വളരെ ന്യായമായ ചിന്തകൾ. നല്ല ശൈലിയാ കെട്ടോ..ഇഷ്ടപ്പെട്ടു.

ജെ പി വെട്ടിയാട്ടില്‍ said...

ഞാനെപ്പോഴും ആദ്യം ശ്രദ്ധിക്കുക ബ്ലോഗിന്റെ ഭംഗിയാണ്. സാധാരണ ഇത്തരം അഴക് ഒരു ബ്ലോഗിനും കണ്ടിട്ടില്ല.
ബ്ലോഗില്‍ ക്ലോക്കി, കലണ്ടര്‍, ഡെക്കറേറ്റിവ് കൌണ്ടര്‍ എന്നിവ് ഇടാന്‍ എന്നെയും കൂടെ പഠിപ്പിക്കാമോ?
ഫോണിലോ, ജി ടോക്കിലോ പറഞ്ഞ് തരണം.
പിന്നെ ബ്ലോഗിലെ വരികള്‍ക്കും വായനാസുഖം ഉണ്ട്.
++++++++++++++
i am going to start a blog club shortly and the details are given in my blog. kindly go thru and forward this message to the deserved candidates.