29.6.09

സ്‌തോത്രം, സ്‌തോത്രം!!!

ഒന്ന്‌:
ഒരു പതിനായിരം സംവത്സരം നീണ്ട
അത്യുഗ്രതപസ്സിനു ശേഷം
ഞാനയാളെ വെളിച്ചത്താക്കി.
അയാള്‍ വിളിക്കപ്പെട്ടിരുന്നതോ,
ദൈവമെന്നായിരുന്നു.
ഇസ്രായോലിന്റെ ദൈവം,
പതിനൊന്നക്ഷൗഹിണിയെ ഏഴിനാല്‍
തളച്ചുതീര്‍ത്ത
മഹാഭാരതത്തിന്റെ ദൈവം.
കൈകള്‍ നീട്ടി ഞാന്‍ വിശുദ്ധ മക്കയില്‍
ദുഅ ഇരന്ന ദൈവം
എന്താണ്‌ നിനക്ക്‌ വേണ്ടത്‌?
വരം തരാനൊരുങ്ങുന്നു ദൈവം.
ഞാനാണിന്നും ലോകത്തിന്‌ നാഥനെന്ന
ഭാവം കളഞ്ഞില്ല ദൈവം, പാവം

എനിക്കുവേണ്ടതൊരു
തുള്ളിവെള്ളം.
പമ്പയും നിളയും
കുപ്പിയില്‍ കുളിരാതിരിക്കുമോ?

രണ്‌ട്‌:
പിളര്‍ന്നുകൊണ്ട്‌ പിറന്നുവീണ
കുരുവംശത്തിന്റെ മഹനീയത,
(ആദ്യസോദരനെ ചുട്ട
കായേനിന്‍ ധീരതയോ?)
വാഴ്‌ത്തുന്നു, അവരേ പുകഴ്‌ത്തുന്നു
നമുക്ക്‌ ചുറ്റും തീര്‍ക്കുന്നു
പത്മവ്യൂഹങ്ങള്‍, ഭേദിച്ച അഭിമന്യുവെവിടെ?
പുത്രഘാതകന്റെ ശിരസ്സറുക്കാന്‍,
പ്രതിജ്ഞ കാക്കാന്‍
പാര്‍ത്ഥന്റെ കഠോരഹൃത്തം ഏല്‍ക്കുന്നു,
അവനേ തുടരാന്‍
വെമ്പുന്നു നമ്മള്‍, അഭിനവഭാരതന്‍...

ജരന്മാരെത്തിരയുന്നു ജനിക്കും മുമ്പേ-
യറ്റ ശസ്‌ത്രങ്ങളൊക്കെയും
യാദവനാശം ഇന്നിന്‌ തിരക്കഥ
മാനവനാശമായി മാറട്ടെയെന്നോ? (june 2003)