11.3.10

ഒന്നും ഒന്നും.....

ഉദയ കിരണങ്ങളാലേഖനം ചെയ്തു നീ
ഉയര്‍ത്തിടും ചില അപ്രിയസത്യങ്ങള്‍
പരിഗ്രഹിച്ചു നീയൊരായിരത്തിലധികം
പരിശുദ്ധ വാഹകരാം നക്ഷത്രകന്യകളെ

അകല്‍ച്ചപോലെ നീ മറഞ്ഞനേരം
അസ്തമയമെന്നുരച്ചവരായിരം
അംബുധിയില്‍ സ്നാനം ചെയ്യാന്‍
അന്നുമെന്നപോല്‍ നീ തിരിഞ്ഞോടവെ
നിന്നെയനുഗമിച്ചതിനായ് ശപിച്ചു നീ
നിഴല്‍മാത്രം തെളിയിക്കയെന്നു നിലാവിനെ

എവിടെ നീയെന്നു തിരഞ്ഞു നോക്കാന്‍ വണ്ണം
മുങ്ങിനീര്‍ന്നവരായിരം സലിലത്തില്‍
അടിഞ്ഞു പോയവര്‍ കടലിന്‍ അടിത്തട്ടില്‍
അമര്‍ന്നു പോയവര്‍ ആയിരം വര്‍ഷക്കാലം

ഒടുവില്‍ സഹായത്രികനാമേതോ സാഹസികന്‍
ഒളിമങ്ങാതെ പുറത്തെടുത്തുര ചെയ്തു-
ഇതുതാനല്ലോ ഞങ്ങള്‍ വിളിക്കും രത്നമെന്നു-
ഞങ്ങള്‍ തന്‍ മുത്തും പവിഴവും ഇതുതാനല്ലോ

ചിപ്പിതന്‍ തലോടലേറ്റും വൈരക്കല്ലിനെ
ചിന്തിക്കാതനുകരിച്ചും, തിളക്കം നഷ്ട്ട-
പെടാതിരിക്കാന്‍ അശ്രമപരിക്രാന്തം ചെയ്തും നിങ്ങള്‍
താരകന്യകള്‍ കാതുസൂക്ഷിചെടുത്ത സംവൃദ്ധി
അനുസ്യൂതം പ്രവഹിക്കും കാലചക്രത്തിന്‍ തേരില്‍
കറങ്ങി തിരിഞ്ഞെത്തി മനുഷ്യന്‍റെ കാല്‍ക്കീഴില്‍..(july-2004)