11.10.08

ചങ്ങമ്പുഴ

(മലരോളി തിരളും മധുചന്ദ്രികയില്‍ മഴവില്ക്കൊടിയുടെ മുനമുക്കി എഴുതുകയും
അദ്വൈതാമല ഭാവസ്പന്ദിത വിദ്വിന്‍മേഖലകളില്‍ വിഹരിക്കുകയും ചെയ്ത സൌന്ദര്യത്തിന്റെ, പ്രണയത്തിന്റെ, വൈരുധ്യത്തിന്റെ മഹാകവിയുടെ ഓര്‍മയ്ക്ക്)

ഇതാണിടപ്പള്ളി...
തിങ്ങിവിങ്ങിയ മലരണിക്കാടുകളെ
ഒരു വിങ്ങുന്ന മനസ് നട്ടുനനച്ച നാട്.
നിഴലും നിലാവും പ്രജ്ഞയില്‍ കരിപൂശിയ,
കാവ്യദേവത കാല്‍ചിലന്പിട്ട് നൃത്തമാടിയ,
അജപാല ബാലകന്‍ തന്റെ കുഞ്ഞാടിനോട്
കടം പറഞ്ഞു യാത്രപോയ നാട്

പണ്ട്
മംഗലാപുരത്ത് പോയപ്പോള്‍
ഇടപ്പള്ളി - 480 എന്ന് കുറിച്ച
മൈല്‍ക്കുറ്റി കണ്ടിരുന്നു.

ഇന്നു ഞാന്‍ പൂക്കള്‍ക്കിടയില്‍ ഇരിക്കയാണ്.
''വയലാര്‍ അവാര്‍ഡിന് നേരര്‍ഹര്‍
വീരന്റെ കൂലി എഴുത്തുകാര്‍'' എന്ന്
ആദ്യം ചെമ്മനം പൂത്തു.
പിന്നീട് പല കവികളും പൂത്തു. വിടര്‍ന്നു.
ഇന്നു സീരിയല്‍ നടനായ
ബാലന്‍ പണ്ടു പറഞ്ഞത് ശെരിയാണ്‌.
കവിതയില്‍ ജനാധിപത്യത്തിന്റെ കാലമാണ്.

ഒടുവിലൊടുവില്‍
ചുറ്റും നിറഞ്ഞ കവികളുടെ
വായ്നാറ്റം
ചെരിപ്പിന്റെ വാറില്‍ തുടച്ച്
ഞാന്‍ എഴുന്നേറ്റു പോകുമ്പോള്‍
വാതില്‍ക്കല്‍ വച്ച്
കൈകളില്ലാത്ത ഒരു പ്രതിമ
എന്നെ പിടിച്ചു നിര്‍ത്തി, ക്ഷുഭിതനായി
ചോദിച്ചു.
''അവര്‍ എന്താണ് വിളിച്ചത്?
നക്ഷത്രങ്ങളുടെ പ്രേമഭാജനമെന്നോ?
സ്നേഹഗായകന്‍ എന്നോ?
കാവ്യപ്രവാചകന്‍ എന്നോ?
മണിവീണ മീട്ടിയ കവി എന്നോ?
ഒടുവില്‍ പറഞ്ഞയാള്‍ ശെരിയായിരിക്കണം.
ഗന്ധര്‍വന്‍ എന്ന് നിനച്ചു കാണണം.
അതായിരിക്കണം ഒടുവിലായപ്പോള്‍*
തീര്‍ത്ഥവുമായി ആരും വരാതിരുന്നത്(october 2008)

(* അവസാനകാലത്ത് ആവശ്യത്തിനു ശുശ്രൂക്ഷ കിട്ടാതെയാണ് ചങ്ങമ്പുഴ മരിച്ചതെന്ന് വായിച്ചിട്ടുണ്ട് )

22 comments:

മുരളിക... said...

മലരോളി തിരളും മധുചന്ദ്രികയില്‍ മഴവില്ക്കൊടിയുടെ മുനമുക്കി എഴുതുകയും
അദ്വൈതാമല ഭവസ്പന്ദിത വിദ്വിന്‍ മേഖലകളില്‍ വിഹരിക്കുകയും ചെയ്ത സൌന്ദര്യത്തിന്റെ, പ്രണയത്തിന്റെ, വൈരുധ്യത്തിന്റെ മഹാകവിയുടെ ജന്മദിനാഘോഷത്തിനു ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കവിയരങ്ങു കേട്ടപ്പോള്‍...

മുരളീരവത്തില്‍ പുതിയ പോസ്റ്റ് ''ചങ്ങമ്പുഴ''

nandakishor said...

താങ്കളുടെ വായ്നാറ്റവും ഇതില്‍ പെടില്ലേ കവീ? ആശയം നന്നായിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തു തന്നെയായാലും ചങ്ങമ്പുഴ കവിതകളുടെ പ്രണയമര്‍മ്മരങ്ങള്‍ എന്തിനേയും ഭാവാത്മകമാക്കും...

നന്നായിരിക്കുന്നു മുരളിക

വികടശിരോമണി said...

ചങ്ങമ്പുഴ പോലൊരു കവിയെ ഓർക്കാൻ മറ്റു പലരേയും പുലയാട്ടു പറയേണ്ട ആവശ്യമില്ല.(അവർ അതു കേൾക്കാൻ യോഗ്യരോ‍,അയോഗ്യരോ ആകട്ടെ)

sangeetha said...

''ഇതാണിടപ്പള്ളി...
അജപാല ബാലകന്‍ തന്റെ കുഞ്ഞാടിനോട്
കടം പറഞ്ഞു യാത്രപോയ നാട്''

മനോഹരായിരിക്കുന്നു. അര്‍ത്ഥ പൂര്‍ണമായ വരികള്‍.. അതിനപ്പുറത്തെ വരികളോട് പ്രതികരിക്കാനില്ല. സ്നേഹപൂര്‍വ്വം...

G.manu said...

തകര്‍പ്പന്‍ സ്‌ട്രോംഗ് വരികള്‍ മുരളി...

കവികളുടെ കാര്യം പോട്ടെ..കവിതയേ എന്നേ അസ്തമിച്ചു..... :(

രണ്‍ജിത് ചെമ്മാട്. said...

നന്ദി നല്ല ശ്രമങ്ങള്‍ക്ക്....

സുല്‍ |Sul said...

"തിങ്ങിവിങ്ങിയ മലരണിക്കാടുകളെ
ഒരു വിങ്ങുന്ന മനസ് നട്ടുനനച്ച നാട്.
നിഴലും നിലാവും പ്രജ്ഞയില്‍ കരിപൂശിയ,
കാവ്യദേവത കാല്‍ചിലന്പിട്ട് നൃത്തമാടിയ,
അജപാല ബാലകന്‍ തന്റെ കുഞ്ഞാടിനോട്
കടം പറഞ്ഞു യാത്രപോയ നാട് "

നന്നായിരിക്കുന്നു ;)
-സുല്‍

പാത്തക്കന്‍ said...

മുഴുവനും ദഹിച്ചില്ല ,
എന്നാലും നന്നായിരിക്കുന്നു

sanalkumar said...

nys to read you muralikrishnaa..
its a different experiance. no doubt, a intereting subject with difficult style of treet.. keep the flow.aal the best.
regards sanal.

വ്യാസ്... said...

സമീപനത്തില്‍ വ്യത്യസ്തതയുണ്ട്. പക്ഷെ ആശയ ദാരിദ്രം കാണുന്നല്ലോ കവീ... തനിക്ക് കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ ചീത്ത വിളിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നരിയുക. നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു, സ്നേഹത്തോടെ വ്യാസ്.

തോന്ന്യാസി said...

''വയലാര്‍ അവാര്‍ഡിന് നേരര്‍ഹര്‍
വീരന്റെ കൂലി എഴുത്തുകാര്‍'' എന്ന്
ആദ്യം ചെമ്മനം പൂത്തു.

മാഷേ ഇടയ്ക്കിടെ ഇങ്ങനെ ഓരോന്ന് പൂക്കുന്നുണ്ട് പക്ഷേ കായ്ക്കുന്നത് അപൂര്‍വ്വം.......

ശ്രീ said...

നന്നായി, ഈ ചിന്തകളും ഇങ്ങനെ ഒരു പോസ്റ്റും

girishvarma balussery... said...

മുരളീ... അസ്സലായിരിക്കുന്നു.... ഇടപള്ളിയുമായി കുറെ നാള്‍ ഇടപഴകി ജീവിച്ച ഒരാള്‍ ആണ് ഞാനും.... വായിച്ചപ്പോള്‍ മനസ്സ് നിറഞ്ഞു

സുഭദ്ര said...

ഒരുപാട് ഓര്‍മകള്‍..ചങമ്പുഴ പാര്‍ക്കിലും പരിസരങളിലും ചിലവിട്ട സമയങള്‍..ആ വീട്ടില്‍ ഇരിക്കുകയും “കപടലോകത്തില്‍ ആത്മാര്‍ത്ഥ ഹ്രിദയമുണ്ടായതാണെന്‍ പരാജയം’‘ എന്നു പിറുപിറുക്കുകയും..
”വേദന വേദന ലഹരിപിടിക്കും വേദന ഞാനിതില്‍ മുഴുകട്ടെ...
മുഴുകട്ടെ മമ ജീവനില്‍ നിന്നൊരു മ്രിദുമുരളീരവമുയരട്ടെ..

കാപ്പിലാന്‍ said...

സ്മരണ വേണം സ്മരണ :)

ചങ്ങമ്പുഴയെ കുറിച്ചുള്ള ഓര്‍മ്മപുതുക്കല്‍ നന്നായി .കൂടെ കവിതയും ..

നന്നായി വാ മകാനേ ..എന്ന് മാത്രം പറഞ്ഞുകൊണ്ട് വിട .

അരുണ്‍ കായംകുളം said...

കൊള്ളാം,ഇങ്ങനെ ഒരു വേറിട്ട ചിന്ത. ആശയം നന്നായിരിക്കുന്നു മുരളി

പ്രയാസി said...

എന്റമ്മോ...കടു കട്ടി

ഇതു പോലുള്ളത് ദഹിക്കില്ല മച്ചൂ..

എന്നാലും ചങ്ങമ്പുഴയെ ഇഷ്ടമാ

ഓടോ: മച്ചൂ ഇനിയെങ്കിലും ഫോന്‍ താഴെ വെച്ചൂടെ..;)

ദേവ said...

ആശയം നന്നായി. എന്നാലും ഭാഷക്ക്‌ അല്‍പം കട്ടികൂടിയപോലെ.

ഒരുപക്ഷെ "ചങ്ങമ്പുഴ" ഇവിടെ വിഷയമായതുകൊണ്ടാവാം.

മാണിക്യം said...

ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ സാധിക്കട്ടെ.
എല്ലാവര്‍ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆

Sureshkumar Punjhayil said...

Really wonderful...!!! Best wishes Dear...!!

ജെപി. said...

എന്തൊരു ഭംഗിയുള്ള താളുകള്‍
പിന്നെ മധുരമുള്ള വരികളും...
ഇങ്ങിനെത്തെ ലേ ഔട്ട് എന്റെ പുതിയ ബ്ലോഗിന് വേണം. പറഞ്ഞു തരാമോ?

സ്നേഹത്തോടെ
ജെ പി @ തൃശ്ശിവപേരൂര്‍