8.4.08

ചുവപ്പ്‌

ഒരാണ്ടില്‍
പന്ത്രണ്ടുതവണയും
പൂത്തതേതു മരം?
തീര്‍ച്ചയായും അത്‌ മാവല്ല,
മാമ്പഴച്ചാറിന്‌ കടും ചുവപ്പല്ലെന്ന്‌
അമ്മ പറഞ്ഞിട്ടുണ്ട്‌.

മതം കറുപ്പല്ലേ
അതിലെങ്ങിനെയാണ്‌
ചുവന്ന പൂക്കള്‍
വസന്തം വിടര്‍ത്തുക?

പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം / നന്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം?? (january 2008)

16 comments:

Unknown said...

പൂക്കുന്നവരൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും വടക്കിനിക്കോലായകളില്‍ ഒറ്റപ്പെട്ടുറങ്ങുന്ന അമ്മമരങ്ങള്‍ക്കു വേണ്ടി ഈ വരികളും.... കവിതയുടെ പേര്‌ ചുവപ്പ്‌...വിപ്ലവങ്ങള്‍ക്കു പോരാത്ത നിറം.

G.MANU said...

പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം

അതെ.. ഈ അമ്മമരം എന്തെ ഒറ്റപെടുന്നു.

ക്ലാസിക് കവിത മാഷേ

resh said...

ennod paranhillallo bloginte karyam....
sambavam kollam,pakshe enikkonnum mansilayillatto.....

Sa said...

അമ്മയിലൂടെ പെണ്ണിന്റെ ഒറ്റപ്പെടല്‍
കണ്ടറിഞ്ഞ സുഹൃത്തെ... നന്ദിപറയട്ടെ ഞാന്‍? ഇവിദെ നീ പരാജയപ്പെട്ടിട്ടില്ല...

nandakishor said...

kollam mashe,,,
thakarthu....
kurachoode manasilavan bakkiyund-tto....

Kaithamullu said...

മാവില്‍ നിന്ന് കറുപ്പിലേക്കുള്ള ചാട്ടം പെട്ടെന്നായി.
പിന്നെ തിരിയെ....അമ്മ!

കവിത പൂത്ത് കൊണ്ടേയിരിക്കട്ടെ‍!

സംഗീത said...

kollalo muraleekrishna...
ishtayi, nala aashaym.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മുരളിക്യഷ്ണ,നല്ല വര്‍ക്ക്

Unknown said...

നല്ല ആശയംട്ടോ..
നല്ല വരികള്‍!:)

Shooting star - ഷിഹാബ് said...

വായിക്കാന്‍ ഒരു രസം ഉണ്ട്.. കൊള്ളാം ഒരുപാടു കവിതകള്‍ ഇനിയും പിറക്കട്ടേ...

Unknown said...

പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം??

മാഷേ... മനുവിനോട് നൂറുശതമാനം യോജിക്കുന്നു. ബ്ലോഗിലെ ക്ലാസിക്ക് കവിതകളിലൊന്ന്. ആശംസകള്‍

ഉഗാണ്ട രണ്ടാമന്‍ said...

:)

ബാര്‍ബര്‍ ബാലന്‍ said...

കൊള്ളാം മുരളീകൃഷ്ണാ...
സംഗതി ഇഷ്ടപ്പെട്ടു.
സ്വരത്തിന്‌ ഒരു വ്യത്യസ്തതയുണ്ട്‌...ദാ ഇതുപോലെ.
ഭാവുകങ്ങള്‍....

Anonymous said...

ഇഷ്ട്ടപ്പെട്ടു...........

ഭൂമിപുത്രി said...

പൂക്കളും കായ്ക്കലും കഴിഞ്ഞാല്‍ പ്രകൃതിയ്ക്കുപോലും മടുപ്പാണീ മരങ്ങളോട്.
ആശയം ഇഷ്ട്ടപ്പെട്ടു മുരളീ.

ബഷീർ said...

കാരണങ്ങള്‍ തേടിനടക്കേണ്ടതില്ല..

കണ്ണാടിയിലേക്ക്‌ ഹ്യദയം തിരിച്ച്‌ മനസ്സില്‍ നോക്കിയാല്‍ ഉത്തരങ്ങള്‍ / കാരണങ്ങള്‍ തെളിഞ്ഞുവരും..

അതെങ്ങിനെ എന്ന് ചോദിയ്ക്കരുത്‌.. എനിയ്ക്കറിയില്ല..

അതിന്റെ കാരണം തേടുകയാണു ഞാന്‍