തടം കോരിയ
തെങ്ങിന്റെ തണലില്‍
വിയര്‍പ്പാറ്റി, തളര്‍ന്നി-
രുന്നച്ഛന്‍ പറഞ്ഞുചൊല്ലി.
വേദകാലത്തിന് അപ്പുറത്തുനിന്നും
നരച്ച മന്ത്രത്തിന്റെ
പനി പിടിച്ച
ശബ്ദം.
'പും എന്ന നരകത്തില്‍ നിന്നും
കൈ പിടിക്കേണ്ടോന്‍,
ആഗ്രഹം തീരുന്ന അവസാനനാളില്‍
അര്‍ഘ്യം* തരേണ്ടോന്‍.'
"ത്ഫൂ, നീയോ?"
കണ്ണിന്നു മുന്നില്‍
പിടിച്ച കണ്ണാടിയില്‍
അച്ഛന(ന)ര്‍ത്ഥങ്ങള്‍ തിരയുന്നു
വീണ്ടും.
"മകനേ നിനക്കെങ്ങു ഭാവി?
നീ ചരിത്രമില്ലാത്തവന്‍.
ഉള്ളിന്റെയുള്ളിലെരിയുന്ന
നെരിപ്പോട്.
ഇന്നിനെത്തേടി അന്തിച്ചു പായുമ്പോള്‍
കാലത്തിന്‍ കാലില്‍
തറച്ച കൂമുള്ളു നീ.
പൂയ്യത്തിന്റെ നാലാം കാലില്‍ പിറന്നവന്‍,
നീ കുലം മുടിക്കുന്നവന്‍.
താതശാപത്തിന്‍ ബലിക്കറ പുരണ്ടവന്‍,
മാതൃവാല്‍സല്യത്തിന്‍ കഴുത്തറുത്തിട്ടവന്‍,
കാമിനീമേനിയില്‍ മേധം നടത്തുവോന്‍,
കാലനെ, കരിംകാലനെ മാത്രം നിത്യം ഭജിക്കുവോന്‍".
നിനക്കെങ്ങു ഭാവി?
നീ
ചരിത്രമില്ലാത്തവന്‍.
കുതറിച്ചുപായുവാന്‍
ഒരു പേരുമില്ലാത്തവന്‍.(june 2004)
*അര്‍ഘ്യം-അഷ്ടാദശോപചാരങ്ങളിലൊന്ന്.
Subscribe to:
Post Comments (Atom)
18 comments:
കുതറിച്ചുപായാന്‍ ഒരു പേരില്ലാത്തതിന്റെ വ്യഥ..
ചരിത്രമില്ലാത്തവന്റെ കഥ... ആദ്യത്തെ പോസ്റ്റ്... കഥ, കൂടെ ഒരു സമര്‍പ്പണവും. ശുഭയാത്ര...ഇനി കഥകള്‍.
സ്വാഗതം കൂട്ടുകാരാ....സ്വാഗതം
മുരളീ...നല്ലതുടക്കം. ഇനിയും ഈ മുരളിയില്‍നിന്നും നിര്‍ത്താതെ ഒഴുകട്ടെ മുരളീഗാനം. ബ്ലോഗുലോകത്തേക്കു സ്വാഗതം....
മുരളീ...നല്ലതുടക്കം. ഇനിയും ഈ മുരളിയില്‍നിന്നും നിര്‍ത്താതെ ഒഴുകട്ടെ മുരളീഗാനം. ബ്ലോഗുലോകത്തേക്കു സ്വാഗതം....
muralikaa,
ithenthu patti??
ingane orennam??
kollam, nanayirikkunnu.
മുരളീ...
ബൂലോഗത്തേക്ക് സ്വാഗതം...
പുസ്തതാളില്‍ കുറിച്ചിട്ട
ആത്മഗതങ്ങളെല്ലാം...
ഈ ഭൂമികയിലും
പ്രതീക്ഷിക്കുന്നു....
ആശംസകള്‍...
"നീ ചരിത്രമില്ലാത്തവന്‍.
ഉള്ളിന്റെയുള്ളിലെരിയുന്ന
നെരിപ്പോട്.
ഇന്നിനെത്തേടി അന്തിച്ചു പായുമ്പോള്‍
കാലത്തിന്‍ കാലില്‍
തറച്ച കൂമുള്ളു നീ."
കവിതകൊള്ളാം...ട്ടോ...
ബൂലോകത്തേക്ക്
സ്വാഗതം
മുരളീ
"കുതറിച്ചുപായാന്‍ ഒരു പേരില്ലാത്ത-ചരിത്രമില്ലാത്തവന്റെ കവിത"
കൊള്ളാം മാലോത്ത്..
ആശംസകള്‍...
മുരളീകൃഷ്ണ, സ്വാഗതം
കഥ പറയുന്ന ഈ വരികള്‍ കൊള്ളാം ട്ടോ....പേരും ,ചരിത്രവുമില്ലാത്ത പുത്രന്റെ വ്യഥ വരികളില്‍ കാണാം..ബൂലോഗത്തിലേക്കു ഹൃദയം നിറഞ്ഞ സ്വാഗതം....അനര്‍ഗളം പ്രവഹിക്കട്ടെ ഈ മുരളിക...:-)
നല്ല വരികള്‍... ആശംസകള്‍!
:)
വായിച്ചു. ഇഷ്ടമായി..
“മകനേ നിനക്കെങ്ങു ഭാവി?
നീ ചരിത്രമില്ലാത്തവന്‍.
ഉള്ളിന്റെയുള്ളിലെരിയുന്ന
നെരിപ്പോട്.
ഇന്നിനെത്തേടി അന്തിച്ചു പായുമ്പോള്‍
കാലത്തിന്‍ കാലില്‍
തറച്ച കൂമുള്ളു നീ.
ശരിക്കും ഇഷ്ടപ്പെട്ടു ഈ വരികള്‍
ആത്മാവില്‍ നിന്നും ഇറ്റുവീഴുന്ന വരികള്‍...
വീണ്ടും വായിച്ചു...
ആശംസകള്‍
താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.
പൂയ്യത്തിന്റെ നാലാം കാലില്‍ പിറന്നവന്‍,
നീ കുലം മുടിക്കുന്നവന്‍.
താതശാപത്തിന്‍ ബലിക്കറ പുരണ്ടവന്‍,
മാതൃവാല്‍സല്യത്തിന്‍ കഴുത്തറുത്തിട്ടവന്‍,
കാമിനീമേനിയില്‍ മേധം നടത്തുവോന്‍,
കാലനെ, കരിംകാലനെ മാത്രം നിത്യം ഭജിക്കുവോന്‍".
ഈ വരികള്‍ നന്നേ....ഭോധിച്ചു ട്ടോ .....
ഭൂലോകത്തേക്ക് ....സ്വാഗതം ...... ഒരു പാടു പ്രതീക്ഷിക്കുന്നു ....
Good lines...
Welcome..!
:-)
Upasana
സ്വാഗതം കൂട്ടുകാരാ....സ്വാഗതം എന്നു പറഞ്ഞവര്‍ ഏറെയുണ്ട്...സ്നേഹം തന്നവര്‍. ഒറ്റവാക്കില്‍ നന്ദി, എല്ലാരൂടെ വീതിച്ചെടുക്കണംട്ടോ....
മനുവേട്ടാ... നന്ദി, സ്വാഗതത്തിനും, പരിചയപ്പെട്ടതിനും.
പ്രശാന്തേ.. ഞാന്‍ വായിച്ചുട്ടോ...ഇഷ്ട്ടായി.
നന്ദാ... നിനക്കറിഞ്ഞൂടെ എന്റെ കഥകള്‍??? പിന്നെന്തേ??
നന്ദി അമൃതാ.. ഓര്‍മകള്‍ ഉള്ളിലെത്തിച്ചതിന്...
അന്യാ... നന്ദീട്ടാ...
ശ്രീ... നന്ദി, സ്വാഗതത്തിനു മാത്രല്ല, ചിത്രങ്ങള്‍ക്കും.
ചിതല്‍... ഇഷ്ടപ്പെട്ടല്ലോ അല്ലേ... സന്തോഷം.
മരമാക്രീ,,, ഞാനൊന്നു തുടങ്ങട്ടേ, എന്നിട്ടു നിര്‍ത്താടോ...
ദേവീ... മറക്കില്ലാട്ടോ, ഈ പ്രോത്സാഹനം.
സുബൈറിക്കാ... നന്ദി, സന്തോഷം..
ഉപാസന... നന്ദി പറഞ്ഞുതീര്‍ക്കുകയല്ലാട്ടോ...
ഇനീം കാണില്ലേ നമ്മള്‍ ???
ithayum vedanaykku karanamenthanu bhavane??
Post a Comment