29.6.09

സ്‌തോത്രം, സ്‌തോത്രം!!!

ഒന്ന്‌:
ഒരു പതിനായിരം സംവത്സരം നീണ്ട
അത്യുഗ്രതപസ്സിനു ശേഷം
ഞാനയാളെ വെളിച്ചത്താക്കി.
അയാള്‍ വിളിക്കപ്പെട്ടിരുന്നതോ,
ദൈവമെന്നായിരുന്നു.
ഇസ്രായോലിന്റെ ദൈവം,
പതിനൊന്നക്ഷൗഹിണിയെ ഏഴിനാല്‍
തളച്ചുതീര്‍ത്ത
മഹാഭാരതത്തിന്റെ ദൈവം.
കൈകള്‍ നീട്ടി ഞാന്‍ വിശുദ്ധ മക്കയില്‍
ദുഅ ഇരന്ന ദൈവം
എന്താണ്‌ നിനക്ക്‌ വേണ്ടത്‌?
വരം തരാനൊരുങ്ങുന്നു ദൈവം.
ഞാനാണിന്നും ലോകത്തിന്‌ നാഥനെന്ന
ഭാവം കളഞ്ഞില്ല ദൈവം, പാവം

എനിക്കുവേണ്ടതൊരു
തുള്ളിവെള്ളം.
പമ്പയും നിളയും
കുപ്പിയില്‍ കുളിരാതിരിക്കുമോ?

രണ്‌ട്‌:
പിളര്‍ന്നുകൊണ്ട്‌ പിറന്നുവീണ
കുരുവംശത്തിന്റെ മഹനീയത,
(ആദ്യസോദരനെ ചുട്ട
കായേനിന്‍ ധീരതയോ?)
വാഴ്‌ത്തുന്നു, അവരേ പുകഴ്‌ത്തുന്നു
നമുക്ക്‌ ചുറ്റും തീര്‍ക്കുന്നു
പത്മവ്യൂഹങ്ങള്‍, ഭേദിച്ച അഭിമന്യുവെവിടെ?
പുത്രഘാതകന്റെ ശിരസ്സറുക്കാന്‍,
പ്രതിജ്ഞ കാക്കാന്‍
പാര്‍ത്ഥന്റെ കഠോരഹൃത്തം ഏല്‍ക്കുന്നു,
അവനേ തുടരാന്‍
വെമ്പുന്നു നമ്മള്‍, അഭിനവഭാരതന്‍...

ജരന്മാരെത്തിരയുന്നു ജനിക്കും മുമ്പേ-
യറ്റ ശസ്‌ത്രങ്ങളൊക്കെയും
യാദവനാശം ഇന്നിന്‌ തിരക്കഥ
മാനവനാശമായി മാറട്ടെയെന്നോ? (june 2003)

27 comments:

Unknown said...

''ഞാനാണിന്നും ലോകത്തിന്‌ നാഥനെന്ന
ഭാവം കളഞ്ഞില്ല ദൈവം, പാവം''

നിസ്സഹായരാക്കപ്പെടുന്ന ദേവകള്‍ക്ക്‌,
ത്രിസന്ധ്യകളില്‍ കുളിച്ചീറനോടെ ഉമ്മറത്ത്‌ നാമം ജപിക്കുന്ന അച്ഛനമ്മമാര്‍ക്ക്‌.....

(2003 ലെ ഡയറിപ്പുസ്‌തകത്തില്‍ നിന്നും)

നിരക്ഷരൻ said...

(((((ഠേ)))))

തേങ്ങാ ഞമ്മള് അടിച്ചിരിക്കുന്നു. അതല്ലാതെ കവിതയെപ്പറ്റി അഭിപ്രായം പറയാനൊന്നും അറിയില്ലെന്ന് അറിയാമല്ലോ ? ക്ഷമി... :)

കാപ്പിലാന്‍ said...

ദൈവം മണ്ടന്‍ :)
ആദ്യ ഭാഗം അത്യുഗ്രന്‍
രണ്ടാം ഭാഗം പോര
ഹല്ലേലൂയ്യ
ആമീന്‍

Dr. Prasanth Krishna said...
This comment has been removed by the author.
Dr. Prasanth Krishna said...

എന്തക്കയോ നിഗൂഡതകള്‍, കുറഞ്ഞവാക്കില്‍ കൂടുതല്‍ മധുരമായ് പറഞ്ഞിരിക്കുന്നു. അതേ ഇസ്രായേലിന്റെ ദൈവ്വങ്ങളും അവരുടെ സന്തതിപരമ്പരകളും എന്നും ബുദ്ധിരാക്ഷസന്മാര്‍തന്നെ ആയിരുന്നു. പിന്‍‌തലമുറയും അങ്ങനെ തന്നെ. ഇന്നും അവരെ തളര്‍ത്താന്‍ ഏത് അക്ഷൗഹണിക്കാണുകഴിയുക. പതിനൊന്നക്ഷൗഹണിയെ തളക്കാന്‍ ഏഴ് അക്ഷൗഹണി ചമക്കേണ്ടതില്ല മുരളീ.

നന്നായിരിക്കുന്നു. പലതും പറയാതെ പറഞ്ഞും, പറഞ്ഞതെല്ലാം വളരെ smooth ആയി വിളക്കി ചേര്‍ത്തിരിക്കുന്നു. ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

എനിക്കുവേണ്ടതൊരു
തുള്ളിവെള്ളം.
പമ്പയും നിളയും
കുപ്പിയില്‍ കുളിരാതിരിക്കുമോ?

ആർക്കറിയാം ?കവിത ഇഷ്ടമായി

നാട്ടുകാരന്‍ said...

മൊത്തം മത സൌഹാര്‍ദം ആണെന്ന് തോന്നുന്നു.
വേറൊന്നും എനിക്ക് കവിതയെപ്പറ്റി അറിയില്ല. എന്നോടും ക്ഷമീര് ..........

പാവത്താൻ said...

ദുരയെഴുതിയ മുരളികയെവിടെ?

Junaiths said...

ഇതെല്ലാം ആരറിയുന്നു....

പാവപ്പെട്ടവൻ said...

സ്‌തോത്രം, സ്‌തോത്രം!!!

Unknown said...

@പാവത്താന്‍ മാഷേ:

ദുര എഴുതിയ മുരളികയ്ക്ക് ഒരാറ് വയസ്സ്‌ പ്രായം കൂടുതല്‍ ഉണ്ട് മാഷേ...
(ഇത് കോളേജ് സമയത്തെ അക്രമം അല്ലെ? ,
ക്ഷമിക്കണം ട്ടോ........... )

അരുണ്‍ കരിമുട്ടം said...

ഇത് കോളേജില്‍ വച്ചെഴുതിയ കവിതയാ??
സത്യമായും ആദ്യഭാഗം ഒരുവിധം ഉള്‍ക്കൊണ്ടു.രണ്ടാം ഭാഗം ഒന്നും മനസിലായില്ല:((
ഒന്നുങ്കില്‍ മുരളി കഞ്ചാവടിച്ച് എഴുതിയതാ, അല്ലേല്‍ എനിക്ക് വിവരമില്ല.ഇന്നത്തെ കാലാവസ്ഥ അനുസരിച്ച് രണ്ടാമത്തെ കാരണം ആകാനെ വഴിയുള്ളു.:))

Typist | എഴുത്തുകാരി said...

എനിക്കും മനസ്സിലായില്ല മുഴുവനുമൊന്നും.

siva // ശിവ said...

പൂര്‍ണ്ണമായി മനസ്സിലായില്ല.....

മാണിക്യം said...

പരിമിതമായ അറിവ് വച്ചു കൊണ്ട് മനുഷ്യന്‍
സ്വന്ത ചിന്തകള്‍ക്കും അധികാരങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ദൈവത്തേയും അണിയിച്ചൊരുക്കുമ്പോള്‍ അറിയുന്നോ
ഏതാണു ശരിയെന്ന് ?
എല്ലാമറിയുന്ന ദൈവം പുന്ചിരിക്കുകയാവാം മനുഷ്യന്റെ അല്പത്തമോര്‍ത്ത്‌ .........
നല്ല കവിത!! ...

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

കവിത നന്നായിട്ടുണ്ട് ..ആശംസകള്‍ !
പക്ഷെ അത്ര നെഗറ്റീവ് ആണോ മൊത്തം കാര്യങ്ങള്‍ ..?! ഇതിനിടയിലും ഇസങ്ങളിലും മിത്തുകളിലും വിശ്വസിച്ചു കൊണ്ട് തന്നെ, അവയിലെ മനുഷ്യ സേവനത്തിനു ഉതകുന്ന നന്മകള്‍ തുടരാന്‍ വെമ്പുന്നു ആളുകളും ധാരാളം ഇല്ലേ
മദര്‍ തെരേസയെപ്പോലെ , അല്ലെങ്കില്‍ പബ്ലിസിറ്റി ആഗ്രഹിക്കാത്ത മറ്റെനേകം ആളുകളെ പോലെ !

പാത്തക്കന്‍ said...

ithum kollam..

സുല്‍ |Sul said...

എല്ലാവരുടേയും ദൈവം. പാവം.

സ്തോത്രം, സ്തോത്രം
-സുല്‍

ശ്രീ said...

ആദ്യ കവിത കൂടുതല്‍ ഇഷ്ടമായി.
:)

രഘുനാഥന്‍ said...

"ജരന്മാരെത്തിരയുന്നു ജനിക്കും മുമ്പേ-
യറ്റ ശസ്‌ത്രങ്ങളൊക്കെയും
യാദവനാശം ഇന്നിന്‌ തിരക്കഥ
മാനവനാശമായി മാറട്ടെയെന്നോ?"

കൊള്ളാം മുരളീ ..........നല്ല കവിത ..ഇനിയും എഴുതൂ..

sree said...

super line s murali, keep writing.

nandakishor said...

ഹായ് മുരളി, നല്ലൊരു കവിത, അവസാനവരികള്‍ വിശേഷിച്ചും.........

smitha adharsh said...

എനിക്കും ആദ്യത്തേതാ കൂടുതല്‍ ഇഷ്ടപ്പെട്ടത്..

joice samuel said...

:)

Sureshkumar Punjhayil said...

Sambhavami yuge yuge...!!!

Nalla varikal, nalla ashayam...!

Ashamsakal..!!!

പിന്‍വിളി said...

murali
ee kavitha enikkishtamayi.