7.3.09

ദുര

അടര്‍ന്നുതുടങ്ങിയ മൂലക്കല്ലുകള്‍ക്കും
ദുരമൂത്തു മാന്തിയ അടിവേരുകള്‍ക്കും
ചിലത്‌
പറയുവാനുണ്ട്‌.

ഇടിഞ്ഞുതുടങ്ങും മുമ്പേ മുലകള്‍ക്ക്‌
ഞാന്‍ പക്ഷേ
അന്യനായിക്കഴിഞ്ഞത്രേ..
തുടുപ്പു മായുന്ന നാളോര്‍ത്തായിരുന്നു
എന്നത്തെയും ഭയം.
അന്നൊക്കെ,

ഒരിക്കലും വരില്ലെന്നും
വന്നാല്‍ത്തന്നെ വിരു‌ന്നിനെന്നും ഞാന്‍,
വാടകക്കാശ്‌
കൃത്യമായിരിക്കണമെന്ന്‌ അവള്‍.
അതിനുംമുമ്പ്‌,

കാര്‍മേഘങ്ങള്‍
കഥകൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്കുമുമ്പേ
പെയ്‌തുതോരാമെന്നു ഞാന്‍. (march 2009)

44 comments:

മുരളിക... said...

''കാര്‍മേഘങ്ങള്‍ കഥ കൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്ക്‌ മുമ്പേ പെയ്‌തു തോരാമെന്നു ഞാന്‍....''

വേറെയെന്താണ്‌ പറയാന്‍ കഴിയുക?
പുതിയ കവിത, ദുര.
ഇത്‌ എന്റെ ദുര.
അനുഭവങ്ങളില്‍ പഠിക്കാത്ത എന്റെ മാത്രം ദുര.

സുല്‍ |Sul said...

ഇതെന്താ ഇവന്‍ രണ്ടും കല്പിച്ചാണല്ലോ ബ്ലോഗര്‍ക്കാവിലമ്മേ...

“ഒരിക്കലും വരില്ലെന്നും
വന്നാല്‍ത്തന്നെ വിരു‌ന്നിനെന്നും ഞാന്‍,
വാടകക്കാശ്‌
കൃത്യമായിരിക്കണമെന്ന്‌ അവള്‍.“

എല്ലാം കണിശമായിരിക്കണം ദുരയും. നന്നായിരിക്കുന്നു.
-സുല്‍

കാപ്പിലാന്‍ said...

ഇടിഞ്ഞുതുടങ്ങും മുമ്പേ മുലകള്‍ക്ക്‌
ഞാന്‍ പക്ഷേ
അന്യനായിക്കഴിഞ്ഞത്രേ..
തുടുപ്പു മായുന്ന നാളോര്‍ത്തായിരുന്നു
എന്നത്തെയും ഭയം.

Annum innum enikkum ithaanu bhayam . Thuduppu maayunna naal .

Nannaayi ee durayum kavithayum :)

ശ്രീ said...

നന്നായിട്ടുണ്ട്, മുരളീ

വ്യാസ്... said...

കൊള്ളാം മുരളിക
മനോഹരമായിരിക്കുന്നു കവിത, ആരാണ് പുതിയ ഇര? അതോ ഇരയും വേട്ടക്കാരനും നീ തന്നെയാണൊ?

വ്യാസ്... said...

കൊള്ളാം മുരളിക
മനോഹരമായിരിക്കുന്നു കവിത, ആരാണ് പുതിയ ഇര? അതോ ഇരയും വേട്ടക്കാരനും നീ തന്നെയാണൊ?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“..വാടകക്കാശ്‌
കൃത്യമായിരിക്കണമെന്ന്‌ അവള്‍.
അതിനുംമുമ്പ്‌“

കാശാദ്യം..

“കാര്‍മേഘങ്ങള്‍
കഥകൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്കുമുമ്പേ
പെയ്‌തുതോരാമെന്നു ഞാന്‍.“

നന്നായിട്ടൂണ്ട് മാഷേ.

...പകല്‍കിനാവന്‍...daYdreamEr... said...

നല്ല വരികള്‍.."ദുര"
കൊള്ളാം

nandakishor said...

''കാര്‍മേഘങ്ങള്‍ കഥ കൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്ക്‌ മുമ്പേ പെയ്‌തു തോരാമെന്നു ഞാന്‍....''

biaetiful krishnaa, no dobt. really superb lines.

G.manu said...

നാളുകള്‍ കഴിയുന്തോറും ശക്തികൂടുന്നു നിന്റെ വാക്കുകള്‍ക്ക്

അഭിനന്ദനങ്ങള്‍

അജയ്‌ ശ്രീശാന്ത്‌.. said...

എനിക്കറിയാം....
നീയെന്താണ്‌ എഴുതിയതെന്ന്‌..
എനിക്കറിയാം..
നീയെന്താണ്‌ ഉദ്ദേശിച്ചതെന്ന്‌..
എനിക്ക്‌ വ്യക്തമായി തന്നെ
മനസ്സിലായി
നീ എന്താണ്‌ പറയാന്‍
ശ്രമിച്ചതെന്ന്‌.....

പക്ഷെ അതേറ്റുപറയാന്‍
നിനക്കും
അതിനെപ്പറ്റി പറയാന്‍
എനിക്കും കഴിഞ്ഞേക്കില്ല...
വ്യാസ്‌ ഏറെക്കുറെ
വ്യക്തമാക്കിയെങ്കിലും..:)

അന്യന്‍ said...
This comment has been removed by the author.
അന്യന്‍ said...

"അതുകൊണ്ട്‌
ഞാന്‍ അല്‍പം മാറിനിന്ന്‌
ഈ കവിതയെ നോക്കുന്നു..
"തുടിപ്പ്‌ മാറുമോയെന്നോര്‍ത്താണ്‌
ഭയപ്പെട്ടിരുന്നത്‌..."
പക്ഷെ ഇവിടെ നിന്റെ
കവിതയിലെ ജീവന്റെ
തുടിപ്പ്‌ മായുന്നില്ല...
മെച്ചപ്പെടുന്നു...
ആശംസകള്‍ മുരളിക്കുട്ടാ....."

smitha adharsh said...

സംഗതി അപ്പൊ സീരിയസ് ആണല്ലേ?

SreeDeviNair.ശ്രീരാഗം said...

മുരളികേ,

പെയ്തൊഴിഞ്ഞാലും,
തീരാത്ത ദുര...
പെയ്തേക്കുമെന്നോര്‍ക്കുന്ന
ദുര....
എന്നും പിന്തുടരുന്ന
ദുര...

അകലെയെന്നു ധരിപ്പിച്ചു
അടുക്കല്‍ നില്‍ക്കുന്ന
ദുര!

ഇഷ്ടമായീ...

ആശംസകള്‍

സ്വന്തം,
ചേച്ചി

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ഇടിഞ്ഞുതുടങ്ങും മുമ്പേ മുലകള്‍ക്ക്‌
ഞാന്‍ പക്ഷേ
അന്യനായിക്കഴിഞ്ഞത്രേ..
തുടുപ്പു മായുന്ന നാളോര്‍ത്തായിരുന്നു
എന്നത്തെയും ഭയം.
അന്നൊക്കെ,

ശക്തമായ വരികള്‍, അര്‍ത്ഥവത്തും പോരെട്ടെ അടുത്തത്

sree said...

''ചൂടാതെ പോയി നിനക്കായി ഞാന്‍ ചോര ചാരിച്ചുവപ്പിച്ച ....''


ആ ലൈന്‍ ആണോ മുരളികെ ?

മാണിക്യം said...

വാക്കുകള്‍ തൊടുത്തു വിടുന്ന
അസ്ത്രങ്ങള്‍ തുളച്ചിറങ്ങുന്നു..
“കാര്‍മേഘങ്ങള്‍
കഥകൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്കുമുമ്പേ
പെയ്‌തുതോരാമെന്നു ഞാന്‍.”

ആശംസകള്‍

pattepadamramji said...

നല്ല വരികള്‍. ഇഷ്ടപ്പെട്ടു.

സംഗീത said...

മികച്ചൊരു കവിത. ഭാഷയും നന്ന്,
ആത്മകഥ അല്ലല്ലോ അല്ലെ കള്ളകൃഷ്ണാ?

ചന്ദ്രകാന്തം said...

...മഴയ്‌ക്കുമുമ്പേ ..

ക്ലിപ്തമായ കണക്കുണ്ടേതിനും...
നല്ല ചിന്തകള്‍.

പാറുക്കുട്ടി said...

നന്നായിരിക്കുന്നു.

പള്ളിക്കരയില്‍ said...

കൈക്കുമ്പിള്‍ എന്നും ഒഴിഞ്ഞ് തന്നെ കിടക്കുന്നുവല്ലോ...
ഏന്റെ മനസ്സും കരയുന്നു...

കവിത നനായി.
നന്ദി.

Anonymous said...

വ്യത്യസ്തമായ വരികള്‍. നല്ല കവിത മുരളി.

raadha said...

ഹോ കൊറേ പാട് പെട്ട് വായിച്ചു അര്‍ഥം മനസ്സിലാക്കാന്‍. മനസ്സിലായപ്പോ നല്ല കവിത എന്ന് തോന്നി.ദുര ഉണ്ടെങ്ങിലും ഇല്ല എന്ന് അഭിനയിക്കുന്ന ആള്‍ക്കാര് എവിടെ അധികവും.

Anonymous said...

wonderful poem bhayee.........

വിജയലക്ഷ്മി said...

വളരെ നല്ല ആശയം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കവിത ...ദുര എന്നും മനുഷ്യന്റെ കൂടപ്പിറപ്പാണല്ലോ മോനെ ...

കാദംബരി said...

“കാര്‍മേഘങ്ങള്‍
കഥകൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്കുമുമ്പേ
പെയ്‌തുതോരാമെന്നു ഞാന്‍. “
ദുരയുടെ ചിത്രം നന്നായി

അരുണ്‍ കായംകുളം said...

മുരളി,
വരികള്‍ വളരെ ശക്തമാണല്ലോ?നന്നായിരിക്കുന്നു എന്ന് മാത്രം പറഞ്ഞാന്‍ പോരാ,ഗംഭീരം
(കല്യാണത്തിനു കണ്ടില്ല)

നരിക്കുന്നൻ said...

''കാര്‍മേഘങ്ങള്‍ കഥ കൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്ക്‌ മുമ്പേ പെയ്‌തു തോരാമെന്നു ഞാന്‍....''

ദുര കൊള്ളാം..

SUVARNA said...

murali,nalla kavitha.

ജയകൃഷ്ണന്‍ കാവാലം said...

ദുര മൂത്തു നമ്മള്‍ക്കു പുഴ കറുത്തു
പക മൂത്തു നമ്മള്‍ക്കു മല വെളുത്തു...

മുരുകന്‍ കാട്ടാക്കടയുടെ ഈ കവിതയെ ഓര്‍മ്മിപ്പിച്ചു മുരളിയുടെ ഈ ടൈറ്റില്‍.

ഇന്നു നാട്ടിലെങ്ങും സുലഭമായി കിട്ടുന്ന ഒന്നാണല്ലോ ഈ സാധനം. എവിടെയും, എങ്ങും ദുര കൊണ്ട് നാശം വിതക്കുന്ന ജനങ്ങള്‍

ആശംസകള്‍ മുരളീ

ലീല എം ചന്ദ്രന്‍.. said...

dura....athra mosam samgathiyonnumallennu ippol urappaayi.
aasamsakal,
chechy

Prasanth. R Krishna said...

ഞാനറിയുന്നു മുരളീ, നിന്നെ
നിന്‍മനമന്തന്നുമറിയുന്നു
വാക്കുകള്‍ക്ക് തീപിടിക്കേ
നിന്‍ വിരലുകള്‍ വിറച്ചുവോ?
ഹ്യദയം ഒരുവേള നിലച്ചുവോ?

ദുരമൂത്ത നായകര്‍ അറിയില്ല
നിന്‍ മനവും മനനവുമൊരിക്കലും
പ്രതീക്ഷതന്‍ തിരികെടാതെനീ
പോകുക രാസകേളിയാടാന്‍

മുരളികയൂതിയാലാ പാട്ടുകേട്ട്
കരിമുകില്‍ മാലചാര്‍ത്താന്‍
അഴിഞ്ഞകാര്‍കൂന്തലൊതുക്കി
അരികില്‍ രാധമാരയണയുമല്ലോ.

Shaivyam...being nostalgic said...

നന്നായിട്ടുണ്ട്

Anonymous said...

''കാര്‍മേഘങ്ങള്‍ കഥ കൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്ക്‌ മുമ്പേ പെയ്‌തു തോരാമെന്നു ഞാന്‍....''

.............................

Sureshkumar Punjhayil said...

peythalum thoratha mazayennu njanum...!!! Ashamsakal.

ശ്രീഇടമൺ said...

കാര്‍മേഘങ്ങള്‍
കഥകൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്കുമുമ്പേ
പെയ്‌തുതോരാമെന്നു ഞാന്‍.

നന്നായിട്ടുണ്ട് ദുര.

hAnLLaLaTh said...

മുരളിയേട്ടന്റെ കവിതകള്‍ ഓരോന്നും ചങ്കിലേക്കാണ് തറയുന്നത്‌ ...
നാരായ മൂര്‍ച്ചയോടെ ഓരോ കവിതയും...!

അന്യരാക്കപ്പെടുന്ന ജന്മങ്ങള്‍...!

നന്‍മകള്‍ നേരുന്നു...

പാത്തക്കന്‍ said...

nannayirikkunnu...

hAnLLaLaTh said...

പുതിയതെവിടെ..??????

bilatthipattanam said...

ദുര കൊള്ളാം കേട്ടോ..

കുമാരന്‍ | kumaran said...

മനോഹരം.

വിജയലക്ഷ്മി said...

കൊള്ളാം നല്ല കവിത ..ഒത്തിരി നാളായി ഈവഴി വന്നിട്ട് ..