19.2.09

പവിത്രൻ

വീട്ടില്‍;
മീന്‍ ചുട്ടെടുത്താല്‍
കപ്പയ്ക്ക് കൂട്ടാമെന്ന് മകള്‍.
പച്ചമീന്‍ ചുട്ടാലും കുളിക്കാതെ വന്നാലും
വാട നാറുന്നു എന്ന് ഭാര്യ.
വിറ്റ മീനിന്‍റെ പണമെണ്ണി
പുഞ്ചിരിച്ചത് ഒരു തെരുവ് വേശ്യ.

വഴിയില്‍;
മീന്‍കണ്ണ് പോലെ തുടിക്കുന്നു
നിന്‍റെ കണ്ണുകള്‍ എന്ന് കാമുകി.
മീനിനെ പോലെ വഴുക്കുന്നു
പൗരുഷമെന്നു ലേഡിഡോക്ടര്‍.
മീനായ്‌ അവതരിച്ച എന്‍റെ കൃഷ്ണന്‍
നീ തന്നെയെന്ന്‌ ഒരധ്യാപിക.

മുന്നില്‍;
ചീഞ്ഞ മീന്‍ പോലെ നിന്‍റെ
വാക്കുകള്‍ എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍
കണ്ണാടിയില്‍ കണ്ണുകള്‍
ചത്തമീന്‍ പോലെ മലര്‍ന്നിരിക്കുന്നു.
തീക്കനല്‍ പാറിയ കണ്ണിലെ
കൃഷ്ണമണി പോലും തണുത്ത് വിറക്കുന്നു. (2007 ജൂൺ)

27 comments:

Unknown said...

ആസ്ഥാനകവികളുടെ അഹംബോധത്തിലേക്ക് കനല്‍ വാരിയെറിഞ്ഞ പവിത്രന്‍ തീക്കുനി
നിശബ്ദനായപ്പോള്‍ വഞ്ചിക്കപ്പെട്ട വായനക്കാരന്....
എഴുത്തുകാരന്റെ വേഗത്തില്‍ വേഷം മാറാനാവാത്ത വായനക്കാരന്...

മുരളീരവത്തില്‍ പുതിയ പോസ്റ്റ്. ''പവിത്രം''.

ശ്രീ said...

ലളിതമെന്ന് തോന്നുന്ന രീതിയിലെങ്കിലും ശക്തമായ വരികള്‍, മുരളീ... വളരെ നന്നായിരിയ്ക്കുന്നു ഈ സമര്‍പ്പണം.

nandakishor said...

നല്ല വരികള്‍. എല്ലായ്പോഴും അസന്തുഷ്ടനായ ഒരു കവി.
ആരോടെന്കിലും ഒന്നു ചേര് മാഷേ.

nandakishor said...

നല്ല വരികള്‍. എല്ലായ്പോഴും അസന്തുഷ്ടനായ ഒരു കവി. ആരോടെന്കിലും ഒന്നു ചേര് മാഷേ.

അജയ്‌ ശ്രീശാന്ത്‌.. said...

കവിതാലോകത്തിന്റെ വരേണ്യവത്കരണമോ.
അതോ വരേണ്യവര്‍ഗ്ഗത്തിന്റെ
കവിനാട്യബോധത്തില്‍ നിന്ന്‌
പുറത്തുവരുന്ന ചവറുസാഹിത്യമോ...
ഏതാണ്‌...കൂടുതല്‍ അസഹ്യമായത്‌...

കവിതയെ അല്ല
കവിയെ പാര്‍ശ്വവത്കരിക്കുന്ന
ലോകത്ത്‌ അദ്ദേഹത്തിന്റെ
കവിതയെ കുഴിച്ചുമൂടാന്‍
ആഗ്രഹിക്കുന്ന
രചനാ- പ്രസാധാക സിന്റിക്കേറ്റുകള്‍
നമ്മളില്‍ ചിലത്‌..
അടിച്ചേല്‍പ്പിക്കുകയാണ്‌ മുരളീ..
അവര്‍ ഉല്‍ക്കൃഷ്ടമെന്ന്‌ തീരുമാനിക്കുന്ന
അതികായന്‍മാരുടെ അധമകൃതികളും
പതിവുശൈലിയും മാത്രം
നമ്മള്‍ ആസ്വദിച്ചാല്‍ മതിയെന്നവര്‍
വിധിയെഴുതുന്നു....
പക്ഷെ അതിനിടയിലും ഉണ്ട്‌ ചില
പ്രതീക്ഷകള്‍....അല്ലേ....????????????

Unknown said...

നന്ദി ശ്രീയേട്ടാ.
നന്നായില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. പക്ഷെ ബോധപൂര്‍വ്വം നന്നാക്കാന്‍ വയ്യ.

നന്ദന്‍സ്.. നന്ദി ഡോ. കുറേയായല്ലോ ഈ വഴി കണ്ടിട്ട്? നമുക്കെന്ത് അസന്തുഷ്ട്ടി മാഷേ?

ശ്രീക്കുട്ടാ... പറഞ്ഞത് കൃത്യം. ഒരുപാടായി നിന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. '' അദ്ദേഹത്തിന്റെ
കവിതയെ കുഴിച്ചുമൂടാന്‍
ആഗ്രഹിക്കുന്ന രചനാ- പ്രസാധാക സിന്റിക്കേറ്റുകള്‍
നമ്മളില്‍ ചിലത്‌.. അടിച്ചേല്‍പ്പിക്കുകയാണ്‌ മുരളീ..''
അതൊക്കെ നടക്കുമെന്നോ? അതും ഇന്നത്തെ കാലത്ത്?

പകല്‍കിനാവന്‍ | daYdreaMer said...

എന്തിന് നിശബ്ദനാവണം? ശക്തമായ വാക്കിനെ ആര്‍ക്കു തടയാന്‍ കഴിയും.. ?
ആശംസകള്‍..

സുല്‍ |Sul said...

തീക്കുനിയില്‍ ചുട്ടെടുത്ത ഈ മീന്‍ ഏറെ രുചികരം മുരളീ.

-സുല്‍

...: അപ്പുക്കിളി :... said...

ആദ്യ പുസ്തകത്തിന്റെ നന്ദി പ്രകാശിപ്പിച്ചു കൊണ്ടു തീക്കുനി എഴുതിയ കുറിപ്പില്‍ ഒരു പത്രപ്രവര്‍ത്തകന്റെ പേരുണ്ടായിരുന്നു. തീകുനിയെ ആദ്യമായി മലയാളത്തിനു പരിചയപെടുത്തിയ ഒരു പേര്. രണ്ടാമത്തെ കോപി പുറത്തു വന്നപോഴെകും സന്തോഷത്തോടെ അദ്ദേഹം അത് മറന്നു കളഞ്ഞു. എല്ലായിപ്പോഴും കടപ്പാട് വേണമെന്നല്ല, എങ്കിലും പിന്നിട്ട വഴികള്‍ മറക്കരുത്. നന്നായിരിക്കുന്നു മുരളി... ആസംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇപ്പോ മീനിന് നാറ്റമില്ല

:)

G.MANU said...

നിന്റെ ഇതുവരെയുള്ളതില്‍ ബെസ്റ്റ് കവിത....

പാറുക്കുട്ടി said...

മീനിന് നല്ല സ്വാദ്.

Myna said...

നല്ലത്. ആശംസകള്‍

കാപ്പിലാന്‍ said...

തീയില്‍ ചുട്ട മീനിനു നല്ല സ്വാദാണ് .അത് കഴിച്ചാല്‍ അല്ലേ അറിയൂ .മീന്‍ കഴിക്കാത്തവര്‍ മീനിനെക്കുറിച്ച്,അതിന്റെ സ്വാദിനെക്കുറിച്ച് പറയാന്‍ എന്തവകാശം ?

ഈ മീനും കൊള്ളാം ആ മീനും കൊള്ളാം .

ഒരു മീന്തീനി .

Anonymous said...
This comment has been removed by a blog administrator.
Anonymous said...

it is beautiful.
nce poem muralika.

മാണിക്യം said...

മത്സ്യഗന്ധിയേ ഓര്‍ത്തു!
ഏറ്റവും സുന്ദരിഅവളായിരുന്നത്രേ!
മകനെ നിത്യബഹ്മചാരിയാക്കി
പിതാവിനെ വരിച്ച മത്സ്യഗന്ധീ!

മീനക്ഷിയാവള്‍ എന്ന് പറയുന്നല്ലോ
അതെ കണ്ണുകള്‍ നിര്‍വീര്യമായാല്‍?
വാക്കുകളേ തല്ലിചതച്ചാല്‍
പിന്നെ ഉയരില്ല മറുവാക്ക്

കൃഷ്ണമണിയില്‍ ഇപ്പോഴും
തീപ്പോരി ബാക്കി.
സ്വന്തം തൃപ്തിക്കായീഴുതുന്ന
കവിയെ ആര്‍ക്ക് പുറന്തള്ളാനാവും?

ഞാന്‍ ഉമ്മുക്കുല്‍സു said...

ചീഞ്ഞ മീന്‍ പോലെ നിന്‍റെ
വാക്കുകള്‍ എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍
കണ്ണാടിയില്‍ കണ്ണുകള്‍ ചത്ത
മീന്‍ പോലെ മലര്‍ന്നിരിക്കുന്നു.
തീക്കനല്‍ പാറിയ കണ്ണിലെ
കൃഷ്ണമണി പോലും തണുത്ത് വിറക്കുന്നു.

hmmmmmm........... super

അജയ്‌ ശ്രീശാന്ത്‌.. said...

"നെരിപ്പോടൊടുങ്ങാത്ത
ഹൃദയത്തിനുള്ളറയില്‍
നിന്ന്‌ നിന്റെ തന്നെ ചോരയില്‍
കുതിര്‍ത്തെടുത്ത മീനിന്‌
വല്ലാത്തൊരു ഗന്ധമായിരുന്നു.
നിന്റെ ആത്മാര്‍ത്ഥയ്ക്ക്‌
ഉഷ്ണരക്തത്തിന്റെ മേമ്പൊടി
വേണമെന്ന്‌ വാശിപിടിച്ചത്‌
നിന്റെ മകള്‍ തന്നെ.
ചുടിനും കലര്‍പ്പിനെ
അകറ്റാനാവില്ലെന്ന്‌
ഉദ്ഘോഷിച്ചത്‌
നിന്റെ വാമഭാഗം..
വായ്പയായെടുത്ത
വികാരത്തിന്റെ മാതൃത്വം
സഹര്‍ഷം ഏറ്റെടുത്ത്‌
രുചിച്ചത്‌ നഗരവധു."

എന്താ "വീട്ടില്‍"
ഇങ്ങനെയും ആകാമോ..
മുരളിക്കുട്ടാ............

Anonymous said...

മനോഹരമായ സംശയം മുരളിക, നല്ല രുചികരമായ മീന്‍.

പാത്തക്കന്‍ said...

porichcha meeninte manam adichaalpolum okkanam varumengilum,

ee meen vibhavam vibhavam gambheeramayirikkunnu..

Dr. Prasanth Krishna said...

പുത്രിതന്‍ പുസ്തകതാളില്‍ കുറിച്ച
പ്രണയാക്ഷരങ്ങല്‍ക്ക്
മീനിന്റെ മണമായിരുന്നന്ന്
ആദ്യം മൊഴിഞ്ഞതും കാമുകി
ചുണ്ടിലമര്‍ന്ന വിരലിനും അതേ
മീനിന്റെ രുചിയന്നാദ്യം
മൊഴിഞ്ഞതും എന്‍ കാമുകി
ഇന്ദ്രിയത്തില്‍ നിന്നൊഴുകിയ
ജീവന്റെ അംശം തുടിക്കുന്ന
കൊഴുത്ത ധവള ദ്രാവകത്തിനും
മീനിന്റെ രുചിയന്നാദ്യം
മൊഴിഞ്ഞതും കാമുകി

പരശതം കാമുകിമാരൊപ്പം ശയിക്കേ
അവരും മൊഴിഞ്ഞു നിനക്ക്
മീനിന്റെ മണമാണന്ന്
വിപണിയില്‍ വിറ്റ മീനിന്റെ
കാശൊക്കയും എണ്ണി വാങ്ങവേ
തെരുവു വേശ്യയും മൊഴിഞ്ഞു
കാശിനും നിന്നെ പോലെ
മീനിന്റെ മണമാണന്ന്
പരല്‍ മീന്‍ തുടിക്കുന്ന കണ്ണുള്ള
പത്‌നിയും, ഭോഗാലാസ്യത്താല്‍
മൊഴിഞ്ഞു നിന്റെ വിയര്‍പ്പിനും
മീനിന്റെ മണമന്ന്

മീനിനെ തിന്നുന്ന
മീനിനെ വളര്‍ത്തുന്ന
മീനിനെ വില്‍ക്കുന്ന
മീന്‍ ചന്തയില്‍ കഴിയുന്ന
മീനന്നു മാത്രം വിളിക്കുന്ന
മീന്‍ കവിതയെഴുതുന്ന
എനിക്ക് മീനിന്റെ മണാമല്ലാതെ
എന്തു മണമാണ് പിന്നെ?

ഹന്‍ല്ലലത്ത് Hanllalath said...

ഞാന്‍ ഇവിടെ കമന്റ്റ് എഴുതിയിരുന്നു എന്നാണു കരുതിയത്‌...
ഇപ്പോള്‍ ഓര്‍ക്കുന്നു ....
എന്തെഴുതണമെന്നറിയാതെ മടങ്ങിയത്....
നിറഞ്ഞു തൂവുന്ന വരികള്‍ നെഞ്ചിലേക്കെടുത്തു കൊണ്ട്...ഇന്നും മടങ്ങുന്നു..

നിറഞ്ഞ ആശംസകള്‍...

നിരക്ഷരൻ said...

മുരളീ....

ഇതൊക്കെ വായിച്ച് ആസ്വദിക്കാമെന്നല്ലാതെ കാര്യായി കവിതയെപ്പറ്റി അഭിപ്രായം പറയാനൊന്നും അറിയില്ല മുരളീ.

എനിക്കൊരു കുസൃതി തോന്നി ഇതിലെ ഒരു കഥാപാത്രത്തെപ്പറ്റി വായിച്ചപ്പോള്‍ :)
പക്ഷെ ഞാനത് പറയില്ല. ആലോചിച്ചാല്‍ മനസ്സിലാകും. ആലോചിച്ച് നോക്ക് :)

Muralee Mukundan , ബിലാത്തിപട്ടണം said...

മ്ത്സ്യാവതരണങ്ങൾ
മനസ്സിൽ തട്ടി കേട്ടോ

Anonymous said...

orikkalum ethrayum pratheeshichilla areyum akarshikkunna manoharamaya varikal.............

Anonymous said...

hi ,ezhuthuka............. arekkalum enthinekkalum manassu panku vekkan kazhiyunna onnalle kavitha???????????????/