2.12.08

ഞാന്‍

അരികത്തമ്പിളി നിഴലുകള്‍ കുലുക്കിചിരിച്ചു -
പാല്‍നിലാവൊഴുക്കി തിമിര്‍ത്തെഴുന്നു ചോദിച്ചു
ആരാണ് നീ?

ഭവ്യതയാലുഴന്നു കൈക്കുമ്പിള്‍ നിറച്ചു
കോരിത്തരിച്ചു നിന്നു ഞാന്‍ തനിച്ചു ചോദിച്ചു
ആരാണ് ഞാന്‍?

നിനച്ചതോക്കെയും പിഴച്ചു പോകുന്ന
നിരാശഗാത്രത്തിന്‍ അതിര്‍വരമ്പുകള്‍ ചുഴന്നു ചിന്തിക്കാന്‍
കനലുപോല്‍ പഴുക്കും മനസിന്‍റെ കല്‍തുറുങ്കില്‍
അടച്ചുവെച്ചു ഞാന്‍ പതിതനായ് ചോദിച്ചു
ആരാണ് ഞാന്‍ ?

തനിക്ക് ഗന്ധര്‍വ്വഭാവമെന്ന് ഭാവിച്ച്
താന്‍ ദേവനെന്നു കല്‍പ്പിച്ചു വാഴുന്ന മര്‍ത്ത്യന്റെ കഴിവിലും
നിറവിലും വിശ്വാസ ഭാവങ്ങളൊക്കെയടുക്കി നിരീശ്വരവാദി-
യെന്നമര്‍ത്തി ഞാന്‍ ഭാവിച്ച പടങ്ങള്‍ തകര്‍ന്നെന്റെ
മനസെന്ന ആലിലതറയിലും ഇലകള്‍ പൊഴിഞ്ഞ
ചുറ്റമ്പലത്തിലും ഹിമാലയസാനുവില്‍ നട്ടുനനച്ച
കല്പകത്തിന്‍ മരം കടഞ്ഞ ശ്രീകോവിലും കടന്നു
ശീവേലി തൊഴുവാന്‍ കാത്തുനില്‍ക്കാതെ ഊട്ടുപുരയുടെ
വാതിലും തുറന്നക്ഷമനായ് ഊഴം കാത്തിരി-
ക്കവേ ഇന്നു ഞാനെന്നോടായ് തിരിച്ചുചോദിച്ചു
ആരാണ് ഞാന്‍ ?

ഇല്ല ദൈവമെന്നാര്‍ത്തു ഞാന്‍ പായവേ കാലില്‍
വെറുതെ തടഞ്ഞ കല്ലുകള്‍ കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തുവാന്‍
നിര്‍ബന്ധിതനാകുന്ന വേളയില്‍, പതിവിലും
ഹതാശനായ്‌ എന്നെ മറക്കുവാന്‍, ദൈവതമെന്നു
ചിന്തിച്ച് മറയുന്ന ജന്മം,
പതിതനാം മര്‍ത്ത്യന്റെ ജന്മം. അത്ര മാത്രം ഈ ഞാന്‍. (may 2005)

28 comments:

Unknown said...

ചിലപ്പോഴൊക്കെ രാഗതാളങ്ങള്‍ അര്‍ത്ഥത്തെ അതിശയിക്കാറുണ്ട്.
അതെ.
പദം തല്ലിപ്പിരിച്ച് ഞാന്‍ കടുംകെട്ട് കെട്ടിയ
ഈ താലിച്ചരട് ഇനി നിനക്കിരിക്കട്ടെ.
സരസ്വതി പ്രസാദിച്ച കലാലയദിനങ്ങളുടെ ദീപ്തമായ ഓര്‍മയ്ക്ക്.
മുരളീരവത്തില്‍ ഒരു അര്‍ത്ഥമില്ലാത്ത അന്വേഷണം.

കാവാലം ജയകൃഷ്ണന്‍ said...

കുറച്ചു നാളായി ഇവിടെ വന്നിട്ട്. മനഃപൂര്‍വമല്ല കേട്ടോ... ഇന്നു പെട്ടെന്ന് ഓര്‍ത്തപ്പോള്‍ വരികയായിരുന്നു. വന്നപ്പോള്‍ കണ്ടതോ സാക്ഷാല്‍ തൃമധുരം. ഉള്ളില്‍ തൊടുന്ന വരികള്‍ മുരളീ... ആദ്യത്തെ വരിയിലെ അക്ഷരത്തെറ്റ് ഒന്നു തിരുത്തുമോ... ഈ നല്ല കവിതക്ക് ആ തെറ്റു വേണ്ട.

സരസ്വതീപ്രസാദം കലാലയ ദിനങ്ങളില്‍ മാത്രമല്ല അത് ഇപ്പൊഴും ഉള്ളില്‍...ആത്മാവില്‍ അമൃതവര്‍ഷമായി നിലനില്‍ക്കുന്നുണ്ടല്ലോ. അതിന്‍റെ ഉത്തമ ദൃഷ്ടാന്തമല്ലേ മുരളിയുടെ ഈ വരികള്‍... മുരളീരവം...

സ്നേഹപൂര്‍വം

ശ്രീ said...

നാം ആരെന്നും നമ്മുടെ കര്‍ത്തവ്യം എന്തെന്നും മനസ്സിലാക്കിയാല്‍ ഈ ജന്മം തന്നെ സഫലം അല്ലേ?

തോന്ന്യാസി said...

താനാരാണെന്ന് തനിക്കറിയാന്‍ പാടില്ലെങ്കില്‍ താനെന്നോട് ചോദിക്കണം താനാരാണെന്ന് അപ്പോ ഞാന്‍ പറഞ്ഞു തരും താനാരാണെന്ന്.....

ഇനി ഇമ്മാതിരി ചോദ്യങ്ങളുമായി വന്നാല്‍ സത്യായിട്ടും ഞാന്‍ മുട്ടന്‍ വടിയെടുത്തോടിയ്ക്കും....

Unknown said...

ജയകൃഷ്ണന്‍ മാഷേ ഒരുപാടായല്ലോ കണ്ടിട്ട് .
സുഖാണല്ലോ അല്ലെ? തെറ്റ് തിരുത്തിയിട്ടുണ്ട് നന്ദി മാഷേ.

ശ്രീയേട്ടാ, മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
സഹായിച്ചതിന് സ്പെഷ്യല്‍ നന്ദി. ടൈപ്പ് ചെയ്യാന്‍ എനിക്ക് കഴിയുന്നില്ലായിരുന്നു. അതാ.
ഏതായാലും നന്ദി ട്ടോ.

ഞാന്‍ അങ്ങ് വരണ്ണ്ട് തോന്ന്യാസി. പാലക്കാട് വരുമ്പോ പറഞ്ഞു തന്നേക്കണം.

nandakishor said...

എന്താണ് മാഷേ ഈ ചോദ്യത്തിന്റെ അര്ത്ഥം??
നല്ല രസം വായിക്കാന്‍.
മുന്പ് തോന്നാത്ത ഒരു താളം... വല്ല വൃത്തവും അലങ്കാരവും ഒളിപ്പിച്ചിട്ടുണ്ടോ?

Unknown said...

thats nys muraikrishna.
gud lines. keep the flow.

വിജയലക്ഷ്മി said...

nannaayittundu mone,nanmakalnerunnu.enium varaam.

സുല്‍ |Sul said...

ഞാന്‍ ആരാണ് എന്നതല്ലേ ഏറ്റവും വലിയ ചോദ്യം. അതിനുത്തരം ലഭിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

നന്നായിരിക്കുന്നു. ആശംസകള്‍!

-സുല്‍

Dr. Prasanth Krishna said...

മുരളീ

വായിച്ചു കവിത.

നല്ല ചോദ്യം.പലരും പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം. നമുക്ക് നമ്മെ അറിയില്ലങ്കില്‍ പിന്നെ നമ്മളെ ആരാണറിയുക? ആരെയാണ് അറിയാന്‍ കഴിയുക? നമ്മള്‍ എല്ലാ വരും അങ്ങനെയാണ്. സ്വയം അറിയാന്‍ ശ്രമിക്കാതെ ചുറ്റുമുള്ളത് അറിയാനാണ് നമുക്കു കൗതുകം.

സ്വയം കണ്ടെത്താന്‍ ശ്രമിക്കൂ ഞാന്‍ ആരാണന്ന്?. ദിവസവും സ്വയം ചോദിക്കുക ഞാന്‍ ആരാണന്ന്? അപ്പോള്‍ താനെ അറിഞ്ഞുതുടങ്ങും ഞാന്‍ ഇതൊന്നുമല്ല എന്ന്.

Dr. Prasanth Krishna said...

"ഫ ഫാരതം എന്നെഴുതുന്ന ഫ" എന്ന കവിതയും "ചങ്ങമ്പുഴ" എന്ന കവിതയും വളരെ നന്നായിരുന്നു

പകല്‍കിനാവന്‍ | daYdreaMer said...

നല്ല കവിത... :)

കാപ്പിലാന്‍ said...

അഹം ബ്രഹ്മാസ്മി

Ranjith chemmad / ചെമ്മാടൻ said...

മുരളി,വളരെയിഷ്ടപ്പെട്ടു ഈ മുരളീരവം....

ഉത്തരമില്ല തമ്പുരാന്‍ (മോഹന്‍ലാല്‍ ആറാം തമ്പുരാന്‍)

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു

BS Madai said...

ഉത്തരമറിയില്ലെങ്കിലും, വരികള്‍ നന്നായിരിക്കുന്നു.

ആഗ്നേയ said...

ഉത്തരമെനിക്കറിയാല്ലോ
പക്ഷേ പറഞ്ഞുതരൂല്ല..
നല്ല കവിത മുരളീ‍..പ്രത്യേകിച്ചും ആ നാലാം സ്റ്റാന്‍സ..
ആശംസകള്‍

സംഗീത said...

നല്ല ചോദ്യം കൃഷ്ണാ....
ഒരു പാട് നാളായി ഞാന്‍ എന്നോട് താനെ ചോദിക്കണ ചോദ്യമാ.
കൊള്ളാം നല്ല രീതിയും, താളവും.

സംഗീത said...

നല്ല ചോദ്യം കൃഷ്ണാ....
ഒരു പാട് നാളായി ഞാന്‍ എന്നോട് താനെ ചോദിക്കണ ചോദ്യമാ.
കൊള്ളാം നല്ല രീതിയും, താളവും.

G.MANU said...

ithu kasariyeda

ee varikal super
കനലുപോല്‍ പഴുക്കും മനസിന്‍റെ കല്‍തുറുങ്കില്‍

വ്യാസ്... said...

''ശീവേലി തൊഴുവാന്‍ കാത്തുനില്‍ക്കാതെ ഊട്ടുപുരയുടെ
വാതിലും തുറന്നക്ഷമനായ് ഊഴം കാത്തിരി-
ക്കവേ ഇന്നു ഞാനെന്നോടായ് തിരിച്ചുചോദിച്ചു''

ഇതു കൊള്ളാം മാഷേ, ഇങ്ങനെ കുറച്ചു പേരെ നമുക്ക് നേരിട്ടു അറിയാം.
ആ കൊട്ട് നന്നായി.

പാറുക്കുട്ടി said...

നന്നായിരിക്കുന്നു.

ഇനിയും എഴുതുക.

ഭാവുകങ്ങൾ!

smitha adharsh said...

മുരളീരവം ..മുഴുവന്‍ വായിച്ചു ട്ടോ..
അസ്സലായിരിക്കുന്നു..ഉഗ്രന്‍!
ഓരോന്നിനെക്കുറിച്ച് വെവ്വേറെ പറയാന്‍ മാത്രം തലയില്‍ "കിഡ്നി" ഇല്ല.. പുതുവല്സരാശംസകള്‍.

സുമയ്യ said...

നന്നായീട്ടൊ..

നരിക്കുന്നൻ said...

നാമെന്നും സ്വയം ചോദിക്കേണ്ട ചോദ്യം.
സ്വയം അറിയുക....

ഈ കവിത മനോഹരമായിരിക്കുന്നു.

മാണിക്യം said...

കനലുപോല്‍ പഴുക്കും
മനസിന്‍റെ കല്‍തുറുങ്കില്‍
അടച്ചുവെച്ചു ഞാന്‍
പതിതനായ് ചോദിച്ചു
ആരാണ് ഞാന്‍ ?

എന്നും ചോദിക്കും .. കവിത അര്‍ത്ഥവത്തായത് ബ്ലോഗിന്റെ ഭംഗി നോക്കി യിരുന്നു പോകും ..അതിമനോഹരം ..

Sureshkumar Punjhayil said...

I really loved it.. Best wishes...!!!

നിരക്ഷരൻ said...

എനിക്ക് പറയാനുള്ളത് തോന്ന്യാസി പറഞ്ഞു :)