11.3.10

ഒന്നും ഒന്നും.....

ഉദയ കിരണങ്ങളാലേഖനം ചെയ്തു നീ
ഉയര്‍ത്തിടും ചില അപ്രിയസത്യങ്ങള്‍
പരിഗ്രഹിച്ചു നീയൊരായിരത്തിലധികം
പരിശുദ്ധ വാഹകരാം നക്ഷത്രകന്യകളെ

അകല്‍ച്ചപോലെ നീ മറഞ്ഞനേരം
അസ്തമയമെന്നുരച്ചവരായിരം
അംബുധിയില്‍ സ്നാനം ചെയ്യാന്‍
അന്നുമെന്നപോല്‍ നീ തിരിഞ്ഞോടവെ
നിന്നെയനുഗമിച്ചതിനായ് ശപിച്ചു നീ
നിഴല്‍മാത്രം തെളിയിക്കയെന്നു നിലാവിനെ

എവിടെ നീയെന്നു തിരഞ്ഞു നോക്കാന്‍ വണ്ണം
മുങ്ങിനീര്‍ന്നവരായിരം സലിലത്തില്‍
അടിഞ്ഞു പോയവര്‍ കടലിന്‍ അടിത്തട്ടില്‍
അമര്‍ന്നു പോയവര്‍ ആയിരം വര്‍ഷക്കാലം

ഒടുവില്‍ സഹായത്രികനാമേതോ സാഹസികന്‍
ഒളിമങ്ങാതെ പുറത്തെടുത്തുര ചെയ്തു-
ഇതുതാനല്ലോ ഞങ്ങള്‍ വിളിക്കും രത്നമെന്നു-
ഞങ്ങള്‍ തന്‍ മുത്തും പവിഴവും ഇതുതാനല്ലോ

ചിപ്പിതന്‍ തലോടലേറ്റും വൈരക്കല്ലിനെ
ചിന്തിക്കാതനുകരിച്ചും, തിളക്കം നഷ്ട്ട-
പെടാതിരിക്കാന്‍ അശ്രമപരിക്രാന്തം ചെയ്തും നിങ്ങള്‍
താരകന്യകള്‍ കാതുസൂക്ഷിചെടുത്ത സംവൃദ്ധി
അനുസ്യൂതം പ്രവഹിക്കും കാലചക്രത്തിന്‍ തേരില്‍
കറങ്ങി തിരിഞ്ഞെത്തി മനുഷ്യന്‍റെ കാല്‍ക്കീഴില്‍..(july-2004)

19 comments:

Unknown said...

കാണാകാഴ്ചകള്‍ കണ്ടു നടന്ന കുട്ടിക്കാലത്തിന്....
അകാല വാര്‍ധക്യത്തിന്റെ പേടിയോടെ ഒരു പോസ്റ്റ്‌...
(കോളേജ് ജീവിതത്തിലെ കുസൃതിയില്‍ നിന്നും..)

ശ്രീ said...

നല്ല വരികള്‍, മുരളീ

തോന്ന്യാക്ഷരങ്ങള്‍ said...

നന്നായിരിക്കുന്നു മുരളികൃഷ്ണ.
ഇനിയും ഇനിയും എഴുതുക...

nandakishor said...

നല്ല ആശയം മുരളീസ്, വനവാസം കഴിഞ്ഞു വന്നതാണോ?
എവിടെരുന്നു ഇത്രേം നാള്‍?

സംഗീത said...

നല്ല വരികള് ........

പാവത്താൻ said...

എന്റമ്മച്ചീ....
എന്തായിത്? ഒന്നും പുടി കിട്ടണില്ല്യാല്ലോ ന്റെ കുട്ട്യ്യേ....
നല്ല കവിത.(അതേ അതു തന്നെ)

jayanEvoor said...

നല്ല വരികൾ...

ആശംസകൾ!

Muhammed Sageer Pandarathil said...

ഹൃദ്യം

എന്‍.ബി.സുരേഷ് said...

കവിതയുടെ ഉള്‍വശത്തോട് എനിക്ക് പ്രിയമില്ല.പക്ഷെ 6 വര്‍ഷം മുന്‍പ് പദ്യത്തില്‍ ഒരു കൈ നോക്കിയ വഴക്കത്തിനു ഒരു സലാം.

Anonymous said...

സുന്ദരമായ വരികള്‍ അതില്‍ ഏറെ സുന്ദരമായ ബ്ലോഗ്‌, ആശംസകള്‍

വ്യാസ്... said...

നല്ല കവിത കൃഷ്ണാ
കുഞ്ഞു കവിത രസമുള്ള കവിത നീ ഇനി ഇങ്ങനെ എഴുതിയാ മതീട്ടോ

Anonymous said...

ആദ്യം തന്നെ പറയട്ടെ മനോഹരമായ ബ്ലോഗ്‌ ..വൃത്തിയുള്ള ഒരു നോട്ട് ബുക്കിലേക്ക് നോക്കുന്ന പോലെ ...എന്തൊക്കെയോ ഒരു സ്കൂളിന്റെ,നോട്ട് ബുക്ക്‌ correction നു വേണ്ടി ബുക്ക്‌ തുറക്കുന്ന അനുഭവം ഓടി വരുന്നു ...ആദ്യംതന്നെ ആശംസകള്‍ അതിന്...
അത് പോലെതന്നെ വരികളും ...നന്നായിരിക്കുന്നു ...
" ഉദയ കിരണങ്ങളാലേഖനം ചെയ്തു നീ
ഉയര്‍ത്തിടും ചില അപ്രിയസത്യങ്ങള്‍
പരിഗ്രഹിച്ചു നീയൊരായിരത്തിലധികം
പരിശുദ്ധ വാഹകരാം നക്ഷത്രകന്യകളെ.."

sm sadique said...

കിളിത്തൂവലിൽ കണ്ട കമന്റിൽ നിന്നും ഇവിടെ എത്തി .
എനിക്കിഷ്ട്ടപ്പെട്ടു. നല്ല ഒഴുക്കുള്ള വരികൾ. നല്ല കവിത.

ജയരാജ്‌മുരുക്കുംപുഴ said...

nalla varikal , ashaamsakal.................

K@nn(())raan*خلي ولي said...

എങ്ങു പോയ്‌ മറഞ്ഞൂ നീ മുരളികെ..
(ചുമ്മാ)

Pranavam Ravikumar said...

Good Poem Murali etta!

Good background for lines too.....

siya said...

വരികളിലും ഇത് എഴുതിയ ഭംഗി ആണ് കണ്ണില്‍ , നല്ല അടുക്കും ,ചിട്ടയുമായി ..കവിതയും നന്നായി മുരളികൃഷ്ണ.

ബഷീർ said...

2004 ൽ പിറന്ന കവിത 2010 ലും മനോഹരം
കവിതയ്ക്ക് വാർധക്യത്തിന്റെ നര ബാധിച്ചിട്ടില്ല

ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu..... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.................