13.11.09

സ്നേഹത്തിനമൃത്

ഇനിയെത്ര ദൂരം നടക്കണം ജീവിത-
മറുകരയെത്തുവാന്‍ നാം
ഇനിയെത്ര കര്‍മം നടത്തണം മാനുഷ-
ദുരിതങ്ങള്‍ തീര്‍ന്നീടുവാന്‍

ഇനിയെത്ര വൃത്താന്തസംഹിത തേടണം
ഒരു ബിന്ദു കാണുവാന്‍ നാം
ഇനിയെത്ര കാലം തപസ്സുചെയ്തീടണം
ഉണര്‍വിന്നൊളീ തേടി നാം

ഇനിയെത്ര ദൈവത്തെ പ്രീതിപ്പെടുത്തണം
നിറവിന്നിടമെത്തുവാന്‍
ഇനിയെത്ര മന്ത്രമുരയ്ക്കണം നിത്യവും
ഒരു പുലര്‍വേളയെത്താന്‍

ഇനിയെത്ര കാലം മറഞ്ഞു കിടന്നാലും
വര്‍ണം മറക്കുമൊ നാം
ഒരു ഋഷിവര്യന്റെ ശ്രേഷ്ഠതപോവന-
മാക്കുക ചിന്തകള്‍ നാം
ഒരുപിടി ജീവിത പൂക്കളില്‍ സ്നേഹ-
ത്തിനമൃതു നിറയ്ക്കുക നാം (July 2004)

19 comments:

മുരളിക... said...

''ഒരുപിടി ജീവിത പൂക്കളില്‍ സ്നേഹ-
ത്തിനമൃതു നിറയ്ക്കുക നാം''

ചുരന്നത് സ്നേഹത്തിനമൃത്.........

nandakishor said...

ഈ സ്നേഹത്തിനമൃത് മികച്ചത് മുരളീകാ, ആശംസകള്‍......

siva // ശിവ said...

ഈ ചിന്തകള്‍ കൊള്ളാം.... എന്നാലും ഒരുപിടി ജീവിതപ്പൂക്കളില്‍ സ്നേഹം നിറയ്ക്കാനും ചിന്തകളെ ഋഷിവര്യന്റെ തപോവനമാക്കാനും ഇത്തിരി പ്രയാസമല്ലേ...

അരുണ്‍ കായംകുളം said...

മുരളി, നന്നായിരിക്കുന്നു.വരികളെല്ലാം മനോഹരം.ഇങ്ങനെ കവിത എഴുതിയാല്‍ എന്നെ പോലുള്ള കഠോരഹൃദയങ്ങള്‍ക്ക് വരെ മനസിലാകും:)

Typist | എഴുത്തുകാരി said...

...സ്നേഹത്തിന്‍ അമൃതു നിറക്കുക നാം ... നല്ല കാര്യം മുരളി. ശ്രമിച്ചുനോ‍ക്കാം, നമുക്കു്.

ധനേഷ് said...

ആഹ...
നല്ല വരികള്‍.. എനിക്ക് പോലും മനസ്സിലായി... :-)

Anonymous said...

nys poem muralikaa, keep it up......

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു, മുരളീ...

കുമാരന്‍ | kumaran said...

ഇഷ്ടപ്പെട്ടു വളരെ നന്നായിട്ടുണ്ട്.

സി.കുഞ്ഞിക്കണ്ണന്‍ said...

എന്റെ പുതിയ കവിത വായ്ച് അഭിപ്രായം പറയുമല്ലോ?

sreejitha said...

സുന്ദരമായ കവിത, ലളിതമായ കവിത....

സി.കുഞ്ഞിക്കണ്ണന്‍ said...

സുന്ദരമായ കവിത, ലളിതമായ കവിത എന്ന് sreejitha ഉദ്ദേശിച്ചത് എന്റെ കവിതയോ അതോ മുരളികയുടെ കവിതയോ?അ

യൂസുഫ്പ said...

നന്നായിട്ടുണ്ട് കവിത.

പാവത്താൻ said...

എല്ലാവര്‍ക്കും മനസ്സിലാവുന്നത്ര ലളിതമായ കവിത.... അതു കൊണ്ട് ഞാനിത് നല്ലത് എന്നു പറയില്ല.അല്പം കൂടി കഠിനമാക്കൂ കവിത....

lakshmy said...

നല്ല വരികൾ മുരളിക

ഗീത said...

ഇനിയെത്ര.....

ഒരുപിടിയുമില്ല, ഇനിയെത്ര വേണ്ടിവരുമെന്ന്.
എന്നാലും ആ അവസാനം പറഞ്ഞത് - ജീവിതപ്പൂക്കളില്‍ സ്നേഹമാം അമൃതു നിറക്കുക എന്നത് - നമുക്ക് ചെയ്യാം.

ജേര്‍ണലിസ്റ്റ് ആകാന്‍ പോയിട്ട് ദാര്‍ശനികനായി തിരിച്ചു വരുമോ മുരളികേ?

ഉമേഷ്‌ പിലിക്കൊട് said...

kollam

ബിലാത്തിപട്ടണം / Bilatthipattanam said...

കുഴപ്പമില്ല കേട്ടൊ..മുരളി.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നല്ല കവിത