1.10.09

ഖജുരാവോ

അല്ല ശില്‍പ്പമേ,
ഞാന്‍ നിന്നെക്കുറിച്ച് പാടിനോക്കട്ടെ?
നിന്റെ കണ്ണീരു മാത്രമല്ല, യോനീസ്രവവും
എന്റെ കവിതയ്ക്ക് വിഷയമാക്കട്ടെ?

നിന്റെ രക്തം, നിന്റെ മാംസം
മലം മൂത്രം വിയര്‍പ്പുതുള്ളികളും
എവിടെയാണ് നീ ഒളിച്ചുവയ്ക്കുന്നത്?
നിന്റെ ഗര്‍ഭപാത്രം തുടിക്കാറുമില്ലേ?

മാറ് തുറന്ന പുരുഷന്മാരെ മാത്രമല്ല
ഗര്‍വ്വ് മൂടിയ കാമിനിമാരെയും നഗ്നയായ്
ഒരേ നിസംഗതയോടെ നീ നോക്കി നില്‍ക്കുന്നു.
നിന്നില്‍ സ്‌നേഹം ചുരത്താറില്ലേ പ്രിയേ?

തുണിവാരിക്കെട്ടി തുറന്നുകണ് ട കണ്ണനെ
വരി നിന്നുകാണുന്ന പെണ്ണിനെയോര്‍ക്കുമ്പോള്‍
നീയൊരു ദീര്‍ഘനിശ്വാസം പോലും പൊഴിച്ചിട്ടില്ലേ,
അവനില്‍ നിനക്കൊരു മോഹവുമില്ലേ പെണ്ണേ?

എന്റെ നഗ്നത ശ്ലീലം, നീന്റേത് മ്ലേച്ഛം
നിന്നെ ഏത് രാഗത്തില്‍ ഞാന്‍ പാടും?
എത്രനാള്‍ കൂടി നീ ഇങ്ങനെ നില്‍ക്കും
എത്ര സ്ഖലിച്ചാലാണ് നിന്നെ ഞാന്‍ അറിയുക? (August 2009)

(സ്ത്രീയുടെ കണ്ണീരിനെ വര്‍ണിക്കുന്ന കവികള്‍ അവളുടെ യോനീസ്രവത്തെ കുറിച്ച് പാടാത്തതെന്ത്? - മിലന്‍ കുന്ദേര)

17 comments:

Unknown said...

കൂടുതല്‍ എന്ത് പറയാന്‍??

Sureshkumar Punjhayil said...

Enikku enne ariyanaayaal enikku ninneyum ariyamallo ...!!!

Manoharam, ashamsakal....!

siva // ശിവ said...

It is too bad dear friend....

മീര അനിരുദ്ധൻ said...

എനിക്കൊന്നും മനസ്സിലായില്ല.

വ്യാസ്... said...

വ്യത്യസ്തമായ ഒരു രീതിയാണല്ലോ മുരളിക, ഉത്തരാധുനിക കവികളുടെ ആയുധങ്ങള്‍ എല്ലാമുണ്ടല്ലോ,

കവിതയൊഴികെ?

Anonymous said...

poor one.........

...: അപ്പുക്കിളി :... said...

ഉപമയ്ക്, കരളിനെ പോലെ കിഡ്നിയെ ആരുമുപയൊഗിക്കാത്തതെന്തെന്ന ശൈലന്റെ സംശയം ഓര്‍ത്തു പോകുന്നു.. എഴുതിയ നിനക്കും ഒന്നും മനസിലയില്ലെന്നു പറഞ്ഞപ്പോ എനിക്ക് ചിലതൊക്കെ മനസിലായി..

Anil cheleri kumaran said...

തകര്‍ത്തു...!

sreejitha said...

enthaayith kavithayo???

പാവപ്പെട്ടവൻ said...

ഖജുരാവോ
തുണിവാരിക്കെട്ടി തുറന്നുകണ് ട കണ്ണനെ
വരി നിന്നുകാണുന്ന പെണ്ണിനെയോര്‍ക്കുമ്പോള്‍
നീയൊരു ദീര്‍ഘനിശ്വാസം പോലും പൊഴിച്ചിട്ടില്ലേ,
അവനില്‍ നിനക്കൊരു മോഹവുമില്ലേ പെണ്ണേ?
വളരെ മൌലികമായ ഒരു ആക്യാനം പക്ഷെ ശ്വാസം പോലെ അലിഞ്ഞിട്ടുണ്ടങ്കിലും വിരലുകള്‍ നീളും

താഴെ ഒരു ജാമ്യഹര്‍ജി നല്‍കിയത് നന്നായി ഇല്ലെങ്കില്‍ മകനെ നിന്നെ നിന്റെ കാര്യം കട്ടപൊക ഹ ഹ ഹ

കണ്ണനുണ്ണി said...

വിത്യസ്തമായ പ്രമേയം..അതിനൊത്ത ആഖ്യാനം.. അത്രമാത്രം :)

Anonymous said...

പ്രശാന്ത്‌ എന്നൊരു സുഹൃത്ത്‌ വഴിയാണ് ഈ ബ്ലോഗിനെ പറ്റി അറിഞ്ഞത് .
ആദ്യ കവിതകള്‍ നന്നായിരുന്നു
പക്ഷെ ഇത് ...................

പാവത്താൻ said...

യോനീസ്രവം,രക്തം, മലം, കഫം, മൂത്രം...... കൊള്ളാം നല്ല കവിത എനിക്കിഷ്ടപ്പെട്ടു.
വാക്കുകളുടെ സ്ഖലനം.ഇനി എത്ര സ്ഖലിച്ചാലാണ്.......
ഓടോ: നാടു വിട്ടതു നന്നായി.

Sabu Kottotty said...

ഡിക്ഷ്ണറിയെടുക്കട്ടെ, ഒന്നുനോക്കി മനസ്സിലാക്കിയിട്ടു വരാം...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിൽ മേലെ എന്ത് പറയാൻ ....?

nandakishor said...

മികച്ച കവിത മാഷേ...... വ്യത്യസ്തതയുണ്ട്........ വേറിട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികവ്‌ നിലനിര്‍ത്തുക........

വയനാടന്‍ said...

പേടിയാകുന്നു. സത്യം:)