24.8.09

ഓണമാണത്രെ.....

അദ്വൈതമന്ത്രങ്ങളുച്ചസ്തരം പ്രഘോഷി-
ച്ചോരു സംസ്‌കാരമെവിടെ വേറെ?
മിഥുനക്രൗഞ്ചങ്ങളെ അമ്പെയ്ത വേടനോട-
രുത് കാട്ടാളയെന്നലറിയ നാടെങ്ങുവേറെ?
ആയുധപ്പുരാകളാകുന്നിതാരാധനാലയം
ആ ദൈവനാടെങ്ങുപോയീ?

ഉത്തരാധുനികത പുല്‍കും പ്രബുദ്ധത
മരവിച്ചുനില്‍ക്കുന്ന മനസാക്ഷിമടകളില്‍
പട്ടിണി പരിവട്ടം മാത്രമെന്‍ ജീവിത-
മെന്നു പാടുന്നൊരീ മൂകര്‍, നല്‍കുന്ന ജൈവ-
സന്ദേശമറിയാതെ, അതില്‍ മൃതി തീണ്ടി
മരവിച്ചു നില്‍ക്കുന്ന സംസ്‌കാരമെങ്ങുവേറെ?

അറിവിന്റെ സര്‍വ്വജ്ഞപീഠം ചവിട്ടുവാന്‍
നിറവിന്റെ ഉല്‍പ്പത്തിയെവിടെയന്നറിയുവാന്‍
വിദ്യയര്‍ത്ഥിക്കുന്ന യുവസമൂഹം, ജീവനര്‍ച്ചിക്കും
അധികാരവര്‍ഗത്തിന്‍ ചുടലച്ചിരികളെ
കാതുവിളര്‍ക്കെ കേള്‍ക്കാന്‍, സഹിക്കാന്‍ വിധി-
കേട്ട സമത്വസുന്ദര നാടെങ്ങുവേറെ?

ഇന്നിതാ ഉയരുന്നു, ഒരുമതില്‍ വന്‍മതില്‍
ലോകാത്ഭുതങ്ങളില്‍ സ്ഥാനം പിടിക്കുവാന്‍
മലയാളനാടിനെ രണ്ടായി മുറിക്കുവാന്‍
ആംഗലേയത്തിന്റെ സ്വപ്നം തളിര്‍ക്കുവാന്‍
അധികാരവര്‍ഗം ചമച്ചെടുക്കും നൂതന-
അധിനിവേശങ്ങള്‍ക്ക് രൂപം പകര്‍ത്തുവാന്‍

അടിമകള്‍ക്കുടമകള്‍ തീണ്ടലതേകും വര്‍ണ-
ഭ്രഷ്ടുകല്‍പ്പിച്ചൊരാ തിരുരാജവീഥികള്‍
ഇവിടെയിനി പുതിയതാം രൂപം പിറക്കവേ
അതിവേഗവീഥിയാം സ്വപ്നം തളിര്‍ക്കുന്നു
കണ്‍പാര്‍ത്തുനില്‍ക്കുക, വരവേല്‍ക്കുവാന്‍ ഈ
നവരൂപത്തെ പാവങ്ങള്‍ സ്വപ്നത്തില്‍ കാണുക.

ഇത് ദൈവതത്തിന്റെ സ്വന്തനാടെന്നലറുന്ന,
അസുരന്‍ ഭരിക്കയും അച്ഛന്‍ മരിക്കയും ചെയ്യുന്ന
വിധവയാം നാടെങ്ങുവേറെ?
അധികാരവര്‍ഗ്ഗം ചമയ്ക്കും നിയതികള്‍ക്കി-
തിലില്ല, പങ്കില്ല, ഇനി പറയുവാനില്ല,
ഞാന്‍ പാഞ്ഞുപോയീ.......... (2004 August)



(പ്ലാച്ചിമടയും രജനി എസ് ആനന്ദും എക്‌സ്പ്രസ്സ് ഹൈവേയും കലുഷിതമാക്കിയ 2004 വര്‍ഷത്തെ ഓണാഘോഷത്തിന് കോളേജ് ഓഡിറ്റോറിയത്തില്‍ പാടിയത്. അഞ്ചുവര്‍ഷത്തെ പഴക്കമുണ്ട്, വിഷയത്തിനും വരികള്‍ക്കും)

27 comments:

Unknown said...

പ്ലാച്ചിമടയും രജനി എസ് ആനന്ദും എക്‌സ്പ്രസ്സ് ഹൈവേയും കലുഷിതമാക്കിയ 2004 വര്‍ഷത്തെ ഓണാഘോഷത്തിന് കോളേജ് ഓഡിറ്റോറിയത്തില്‍ പാടിയത്. മറ്റൊരു കണ്ണീരോണത്തിന്റെ ബാക്കി....


ഓണാശംസകളോടെ.......

മീര അനിരുദ്ധൻ said...

ഇത് ദൈവതത്തിന്റെ സ്വന്തനാടെന്നലറുന്ന,
അസുരന്‍ ഭരിക്കയും അച്ഛന്‍ മരിക്കയും ചെയ്യുന്ന
വിധവയാം നാടെങ്ങുവേറെ?
അധികാരവര്‍ഗ്ഗം ചമയ്ക്കും നിയതികള്‍ക്കി-
തിലില്ല, പങ്കില്ല, ഇനി പറയുവാനില്ല,
ഞാന്‍ പാഞ്ഞുപോയീ..

ഇന്നും നമുക്കിതൊക്കെ തന്നെയല്ലേ ചെയ്യുവാനൊക്കൂ.നല്ല വരികൾ.2004 ഇൽ എഴുതിയതാണെങ്കിലും സമൂഹത്തിനു ഇന്നും മാറ്റം ഒന്നും തന്നെ വന്നിട്ടില്ല

അനില്‍@ബ്ലോഗ് // anil said...

മുരളീ,
ഒന്ന് അമ്പരന്നു, വന്മതിലെന്ന് കേട്ട്.
2004 എന്ന് കണ്ടത് പിന്നാ.
:)

നല്ല കവിത.

Anil cheleri kumaran said...

ചില കാര്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടല്ലോ.. നന്നായിട്ടുണ്ട്.

ചാണക്യന്‍ said...

" ഇത് ദൈവതത്തിന്റെ സ്വന്തനാടെന്നലറുന്ന,
അസുരന്‍ ഭരിക്കയും അച്ഛന്‍ മരിക്കയും ചെയ്യുന്ന
വിധവയാം നാടെങ്ങുവേറെ?..." -

കൊള്ളാം കവിത നന്നായി...

ആശംസകൾ, മുരളി.....

പാവത്താൻ said...

കണ്ണീരോണം???????
കുരച്ചു നാളായി ആകെ നിരാശയും വിഷാദവുമാണല്ലോ.
നമുക്കും ഓണം വരും.....

സംഗീത said...

മനോഹരമായ കവിത കൃഷ്ണാ, നിന്റെ ശൈലി തിരിച്ചുവന്നു.
വ്യഥകള്‍ മനോഹരമായി പറഞ്ഞിരിക്കുന്നു. നമ്മുടെ നാട് ഇങ്ങനെ തന്നെ.. :(

sreejitha said...

nys poem muralika,,,, keep writing.

sree

താരകൻ said...

ഓണക്കാലം എന്നേ കഴിഞ്ഞുപോയ്...

ശ്രീ said...

ഇന്നും വലിയ മാറ്റമൊന്നുമില്ലല്ലോ മുരളീ...

നന്നായിട്ടുണ്ട്

Typist | എഴുത്തുകാരി said...

ഞാനും വിചാരിച്ചു ഇപ്പഴെവിടെയീ മതിലും വന്മതിലുമെന്നു്. അല്ലാ, ഇപ്പഴും എല്ലാം പ്രസക്തം തന്നെയല്ലേ?.

ഷൈജു കോട്ടാത്തല said...

നന്നായിട്ടുണ്ട്
ആശംസകൾ

അരുണ്‍ കരിമുട്ടം said...

അയ്യോ, അങ്ങനെ മുരളിയുടെ കവിത എനിക്ക് ദഹിച്ചു:)
കഴിഞ്ഞ പോസ്റ്റുകള്‍ കട്ടിയാരുന്നു, എന്നാല്‍ ഇത് ഞാനും സ്വരമുയര്‍ത്തിയ വിഷയങ്ങളുടെതായിരുന്നു.
ഓണാശംസകള്‍ സുഹൃത്തേ

മാണിക്യം said...

ഇത് ദൈവതത്തിന്റെ സ്വന്തനാടെന്നലറുന്ന,
അസുരന്‍ ഭരിക്കയും അച്ഛന്‍ മരിക്കയും ചെയ്യുന്ന
വിധവയാം നാടെങ്ങുവേറെ?
അധികാരവര്‍ഗ്ഗം ചമയ്ക്കും നിയതികള്‍ക്കി-
തിലില്ല, പങ്കില്ല, ഇനി പറയുവാനില്ല,
ഞാന്‍ പാഞ്ഞുപോയീ..........


ഈ സ്ഥിതി എന്നു മാറും ?
ഓണം പിറന്നാലും ഉണ്ണി പിറന്നാലും .........

Anonymous said...

gollllaammm....

Rare Rose said...

കവിത മുന്‍പെഴുതിയതെങ്കിലും സ്ഥിതിഗതികള്‍ ഇപ്പോഴും അടിസ്ഥാനപരമായി മാറാതെ നില്‍ക്കുന്നു..അതുകൊണ്ടു തന്നെ വരികളിപ്പോഴും പ്രസക്തം..

Junaiths said...

നന്നായി പറഞ്ഞിരിക്കുന്നു...കാലം മാറിയെങ്കിലും കാര്യങ്ങള്‍ കാര്യമായി മാറിയിട്ടില്ലല്ലോ..

പാവപ്പെട്ടവൻ said...

ഇന്നിതാ ഉയരുന്നു, ഒരുമതില്‍ വന്‍മതില്‍
ലോകാത്ഭുതങ്ങളില്‍ സ്ഥാനം പിടിക്കുവാന്‍
മലയാളനാടിനെ രണ്ടായി മുറിക്കുവാന്‍
ആംഗലേയത്തിന്റെ സ്വപ്നം തളിര്‍ക്കുവാന്‍
അധികാരവര്‍ഗം ചമച്ചെടുക്കും നൂതന-
അധിനിവേശങ്ങള്‍ക്ക് രൂപം പകര്‍ത്തുവാന്‍
നല്ല വരികള്‍ ആശയപരം മനോഹരം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിട്ടുണ്ട്

പകല്‍കിനാവന്‍ | daYdreaMer said...

മുരളി.. ഓണാശംസകള്‍ :)

വയനാടന്‍ said...

നന്നായിരിക്കുന്നു; വിഷയത്തിനു 5 വർഷത്തെ പോയിട്ട്‌ 5 ദിവസത്തെ പോലും പഴക്കമില്ല. കഥാപാത്രങ്ങൾ മാത്രമേ മാറുന്നുള്ളൂ അരങ്ങും തിരക്കഥയും ഒന്നു തന്നെ,

ഓണാശംസകൾ

രഘുനാഥന്‍ said...

:)
Happy Onam

Sureshkumar Punjhayil said...

Pazakkam mashikkumathramalle ullu...! Onashamsakal...!!!

rajesh said...

nalla kavitha

Dr. Prasanth Krishna said...
This comment has been removed by the author.
Dr. Prasanth Krishna said...

പറയേണ്ടതിന്‍ പാതി പറയാതെ പോയി
പറഞ്ഞതിന്‍ പാതി കേള്‍ക്കാതെ പോയി
കേട്ടതിന്‍ പാതി അറിയാതെ പോയി

പറയുമ്പോള്‍ പറയും ഇതൊന്നും എനിക്ക് മനസ്സിലാകില്ലന്ന്. അതെ എനിക്ക് പലതും മനസ്സിലാകില്ല. അറിഞ്ഞിട്ടും അറിഞ്ഞില്ലന്ന് നടിക്കുന്നവന്‍ നഷ്ടപ്പെടുത്തുന്നതെന്തന്നറിയാന്‍ കാലമൊരുപാട് വേണ്ടിവരും. ആമ ഇഴഞ്ഞ് മുന്നില്‍ കയറുമ്പോള്‍ ഞാന്‍ ഉറങ്ങിപോയി എന്ന് വിലപിച്ചിട്ടെന്ത് നേടാന്‍?

ശരിയാണ് മുരളീ നൂറുശതമാനവും ശരി, കേരളത്തിന്റെ സ്ഥിതി മാറിയിട്ടില്ല, ജനങ്ങളുടെ മനസ്സും. ഉടനെയൊന്നും ഒരു മാറ്റമുണ്ടാവുകയുമില്ല. മനുഷ്യന്റെ മനസ്സുമാറിയാലെ നാടിന്റെ മുഖവും മാറൂ എന്ന് എന്നാണാവോ നമ്മള്‍ തിരിച്ചറിയുക.

നമുക്കെന്തിനാ എക്സ്പ്രസ്സ് ഹൈവേയും, IT- സിറ്റിയും, സ്വകാര്യ മേഖലയുമൊക്കെ. കാശുള്ളവനും അധികാരമുള്ളവനും, പട്ടിണിപാവങ്ങളുടെ പേരുപറഞ്ഞ് സ്വകാര്യ മേഖലക്കെതിരെ കൊടിപിടിച്ച് ആളെകൂട്ടി സിന്താബ വിളിച്ചുകൊണ്ട് സ്വന്തം മക്കളെ ലക്ഷങ്ങളും കോടികളും മുടക്കി കോയമ്പത്തൂര്‍ അമ്യതയിലും, ബാംഗ്ലൂരിലും, ലണ്ടനിലുമൊക്കെ പഠിക്കാന്‍ വിടാം, ദൈവ്വങ്ങളുടെ സ്വന്തം നാടിന് എന്തിനാ സ്വകാര്യമേഖല. കോരന്‍ എന്നും കഞ്ഞി കുമ്പിളില്‍ തന്നെ കുടിക്കട്ടെ.

veena said...

ormikkunnu.. ...st pius ile aadinangal..