10.8.09

വിട

വിട പറയുമ്പോള്‍:-
തുടിപ്പിച്ചു നിര്‍ത്താന്‍ കഴിയാത്ത മനസ്സിനെ
കരള്‍നൊന്തുകൊണ്‌ടേ മറന്നുകൊള്‍ക
അനുതാപമെങ്കിലും അകം നൊന്തുപാടാത്ത
ആഢ്യത്വമന്നേ തിരിച്ചുനല്‍ക
തളരുന്നൊരിന്ദ്രിയം ജന്മതാപങ്ങള്‍ തന്‍
അരണിയില്‍വച്ചേ കടഞ്ഞുകൊള്‍ക

അലിയുവാനാകാത്ത അമൃതമെന്നാകിലും
ചിരിതൂകി നിന്നേ വെടിഞ്ഞുകൊള്‍ക
ശ്രുതി മീട്ടുവാനായി വിരലുകള്‍ നീങ്ങാത്ത
കളിവീണയിനി നീ എറിഞ്ഞുകൊള്‍ക
ഇനിയൊന്നു കോര്‍ക്കുവാനാവാത്തൊരാനന്ദം
മറവിയില്‍ മുക്കി അകന്നുപോക....


ഇന്നലെ പറഞ്ഞത്‌:-
അകലാന്‍ തുടങ്ങുന്ന സൂര്യന്‍
അരുമയായ്‌ മണ്ണിനെ നോക്കി
അകലാതെ വയ്യെന്ന തിരിച്ചറിവില്‍
ആ കണ്ണുകള്‍ നന്നേ ചുവന്നിരുന്നു
മാഞ്ഞിടും ഇന്ന്‌ ഞാനെങ്കിലും ദേവികേ
മായില്ല നീയെന്റെ മാനസവനികയില്‍

തന്ത്രികള്‍ പൊട്ടിയ തംബുരുമീട്ടുവാന്‍
ഇനിയുമീ മുരളിയില്‍ രാഗം വിടര്‍ത്തുവാന്‍
എന്നനുരാഗമാം വൃന്ദാവനത്തിലെ
മായാമാരിവില്ലിന്റെ വര്‍ണത്തിനപ്പുറം
കാക്കുന്ന പൊന്‍മയില്‍പ്പീലിയായ്‌
സഖീ എന്‍ നെടുവീര്‍പ്പിന്റെ താളമാകും,
എന്‍ നൊമ്പരങ്ങള്‍ നീ പങ്കുവയ്‌ക്കും

മണ്ണാങ്കട്ട...... (09 august 2009)

25 comments:

മുരളിക... said...

''അലിയുവാനാകാത്ത അമൃതമെന്നാകിലും
ചിരിതൂകി നിന്നേ വെടിഞ്ഞുകൊള്‍ക''


വൃത്തം പൂര്‍ത്തിയാകുമ്പോള്‍ നാം നമ്മിലേക്ക്‌ മടങ്ങിയേ തീരൂ...... മുരളികയ്‌ക്ക്‌ ഇനിയൊരു വിട....

മീരാ അനിരുദ്ധൻ said...

മണ്ണാങ്കട്ട......

കൊള്ളാം ! നല്ലോരു കവിത എഴുതീട്ട് അവസാനം മണ്ണാങ്കട്ടയാത്രേ !!

അനിൽ@ബ്ലൊഗ് said...

മുരളീ,
കൊള്ളാം കവിത.
ഓ.ടോ.
സത്യത്തില്‍ എന്തേലും പ്രശ്നം ..... ?
:)

resh said...

എന്തുപറ്റി കൃഷ്‌ണാ വിടപറയാ? പതിവില്ലാത്ത ഒരു വേദനയുണ്‌ ടല്ലോ നിന്റെ കവിതയില്‍. നിനക്ക്‌ ചേരാത്ത ഒരു ഭാവം. എന്തുപറ്റി?

നാട്ടുകാരന്‍ said...

സാരമില്ലാട്ടോ.........
ഇങ്ങനെയൊക്കെയാണ് ജീവിതം !
ഒക്കെ ശരിയാകും ..........
ഇല്ലെങ്കില്‍ നമുക്ക് ശരിയാക്കാം.

smitha adharsh said...

വിട പറച്ചിലിന് അല്ലെങ്കിലും നൊമ്പരം ഇല്ലാതിരിക്കുമോ മാഷേ..
നല്ല വരികള്‍നന്നായിരിക്കുന്നു..

shaijukottathala said...

അല്പം വിഷാദത്തിന്റെ ഈണം ചേര്‍ത്ത് പാടുമ്പോള്‍
കണ്ണ് നിറയുന്നു

കുമാരന്‍ | kumaran said...

ഇഷ്ടപ്പെട്ടു..മുരളീ..
നന്നായിരിക്കുന്നു.

പാവത്താൻ said...

മണ്ണാങ്കട്ട....അതു തന്നെ.

അരുണ്‍ കായംകുളം said...

സൂര്യന്‍ സൂചിപ്പിക്കുന്ന ദേവിക ആരാ?

അനൂപ്‌ കോതനല്ലൂര്‍ said...

എവിടെയോ മനസ്സിൽ ഒരു നെരിപ്പോട് തീർക്കുന്നു നിന്റെ വാക്കുകൾ മുരളി

ലതി said...

മുരളീ,
വായിച്ചു.
ഇഷ്ടമായി.

ദേവ said...

മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോകാണോ പത്രക്കാരാ ? എന്തായാലും കവിത നന്നായ്‌ , അവസാനമുള്ള മണ്ണാങ്കട്ട അതിലേറെ നന്നായ്‌ , അല്ലെങ്കില്‍ അവസാനം ഒരു മണ്ണാങ്കട്ട ഞാന്‍ പറയാന്‍ പോകായിരുന്നു

ശ്രീ said...

എന്താണ് ഒരു ശോകം? എന്തു പറ്റി?

കവിത മനോഹരമായിട്ടുണ്ട്.

Anonymous said...

nys poem masshe...........

..::വഴിപോക്കന്‍[Vazhipokkan] said...

കരിയില പറന്നോ..? :)

സുന്ദരം

Typist | എഴുത്തുകാരി said...

എന്തുപറ്റി മാഷേ?

ബിനോയ്//Binoy said...

കവിത ഇഷ്ടായി. ഏത് ഗൗരവക്കാരിയാണ് പ്രചോദനം (പ്രകോപനം) ?? :)

സംഗീത said...

കൊള്ളാം കൃഷ്ണാ നിന്റെ കവിത,,, ഇപ്പൊ നിനക്ക് കാര്യം മനസിലായി.. നിനക്കിത്‌ വേണം..

വ്യാസ്... said...

ഇത് മികച്ച കവിത കൃഷ്ണാ, തിരിച്ചറിവിന്റെ നിരാശയുണ്ട് നിന്റെ വരികളില്‍.. അത് വേണ്ടത് തന്നെ.. എന്താണാവോ പുതിയ വിശേഷം??
ദേവ പറഞ്ഞത് പോലെ അവസാനത്തെ മണ്ണാങ്കട്ട നന്നായിട്ടുണ്ട് ട്ടോ..

Prasanth Krishna said...

മറയാന്‍ തുടങ്ങുന്ന സൂര്യന്‍
അരുമയായ് മണ്ണിനെ നോക്കി
അകലാതെ വയ്യെന്ന തിരിച്ചറിവില്‍
ആ കണ്ണുകള്‍ നന്നേ ചുവന്നിരുന്നു..

മുരളീ ഇതേ വരികള്‍ ഒരു വര്‍ഷം മുന്‍പ്
ഇവിടെ എഴുതിയിരുന്നല്ലോ. അതും ഇതുംകൂടി കൂട്ടിവായിക്കുമ്പോള്‍ എവിടയോ ഇഴപൊട്ടിപോകുന്ന മഴനൂലുകളും നെഞ്ചിലാളുന്ന വിരഹവും ഒക്കെ അനുഭവപ്പെടുന്നു.

എനിക്ക് കണ്ണ് നീ, എനിക്ക് കാതു നീ,
എനിക്കുയിര് നീ, എനിക്ക് സര്‍വം നീ... എന്ന് എഴുതിയ മുരളിക്ക് ഇന്നലെ പറഞ്ഞത് വെറും മണ്ണാങ്കട്ടയാണോ? ആത്മാംശമുള്ള കവിതകള്‍മികച്ചവയങ്കിലും അവയ്ക്ക് എന്നും വിഷാദഛായയാണ് അല്ലേ മുരളീ?

raadha said...

ഹി ഹി എല്ലാറ്റിന്റെയും അവസാനം മണ്ണാങ്കട്ട മാത്രം!!

veena said...

മനോഹരമായ എഴുത്ത്‌ മുരളിക,

ആശയ ദാരിദ്രം അനുഭവപ്പെടാന്‍ തുടങ്ങി അല്ലെ??

Faizal Kondotty said...

കൊള്ളാം !

വയനാടന്‍ said...

നന്നായിരിക്കുന്നു; ആദ്യത്തേതിലെ പ്രാസം ഒപ്പിക്കാനുള്ള ബദ്ധപ്പാട്‌ ഒഴിവാക്കാമായിരുന്നതെയുള്ളൂ എന്നു തോന്നുന്നു.