29.12.08

സൂനാമി ഒരോര്‍മയല്ല

പുതുവര്‍ഷത്തിനു വഴിതെറ്റുന്നു,
അനുവാദത്തിനു കാക്കുന്നു.
കടലെടുത്ത ആഴങ്ങളുടെ
കരിമ്പടം പുതച്ച പുതുവര്‍ഷം.
പ്രകമ്പനം കൊള്ളുന്ന ഭൂമിക്ക് മുകളില്‍
പ്രഹേളിക പോലെ ഞാന്‍ ചിരിക്കുന്നു, നീയും.

അഭയാര്‍ഥി ക്യാമ്പുകളില്‍ അന്നം വിളമ്പുമ്പോള്‍
അറിയാതൊഴിഞ്ഞ ഒരു വറ്റ് തേടി,
തിരകള്‍ ബലാല്‍ക്കാരം ചെയ്ത എച്ചില്‍ക്കരകളില്‍
തിരകളെ നോക്കാനൊരു മീന്‍കണ്ണ് തേടി,
ആള്‍ദൈവങ്ങള്‍ ആക്രാന്തപലായനം ചെയ്ത്
ശൂന്ന്യമാക്കിയ ശ്രീകോവിലുകളില്‍ ദൈവസാന്നിധ്യം തേടി.

കുമ്പസാരക്കൂട്ടില്‍ പോലും മനസുതുറക്കാത്ത
പള്ളീലച്ചനും കള്ളസന്ന്യാസിക്കുമൊപ്പം,
മുലപ്പാല് മുറിയാത്ത പിഞ്ചു ചുണ്ടുകളില്‍
മദപ്പാട് ചുരത്തുന്ന നികൃഷ്ടാ നിനക്കൊപ്പം.
ഈ വര്‍ഷപ്പിറന്നാള്‍ ഞാനുമോന്നാഘോഷിക്കട്ടെ,
വേറെയാരുണ്ടെനിക്കോന്നു കൂട്ടുകൂടാന്‍?

തല കുനിക്കണോ? ആവാം.
പക്ഷേ നട്ടെല്ല് ?
ഇല്ല, നട്ടെല്ലു കാലം വളച്ചുതന്നിത്താലി
കെട്ടുവാന്‍ ചൊന്നാല്‍ ഞാന്‍ ചെയ്യുകില്ല.
ആദിപാപത്തിന്നക്കരെ-
കാവല്‍ നില്ക്കുന്ന നാം തമ്മിലിത്രമാത്രം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും. (dec.2008)

40 comments:

Unknown said...

ആദിപാപത്തിന്നക്കരെ-
കാവല്‍ നില്ക്കുന്ന നാം തമ്മിലിത്രമാത്രം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും.

സുമനസുകള്‍ക്ക്
നവവത്സരത്തിലേക്ക് ഹൃദ്യമായ ആശംസകള്‍.

Typist | എഴുത്തുകാരി said...

നന്മകള്‍ നേരുന്നു. പുതുവത്സരാശംസകള്‍.

ജ്വാല said...

“മാംസനിബദ്ധമല്ലാത്തതീ സ്നേഹം..“.
ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

ഹൊ തകര്‍ത്തു കൂട്ടുകാരാ ഈ വാക്കിന്‍റെ പെരുമഴ.. കൊള്ളാം..
പുതുവത്സരാശംസകള്‍... !

siva // ശിവ said...

ഈ നല്ല വരികള്‍ക്ക് നന്ദി...... സുനാമി ഒരു ഓര്‍മയും ദുരന്തവും ഒക്കെ ആണ്.....

ശ്രീ said...

നന്നായിരിയ്ക്കുന്നു, മുരളീ...

സ്നേഹപൂര്‍വ്വം പുതുവത്സരാശംസകള്‍!!!

തോന്ന്യാസി said...

തല കുനിക്കണോ? ആവാം.
പക്ഷേ നട്ടെല്ല് ?
ഇല്ല, നട്ടെല്ലു കാലം വളച്ചുതന്നിത്താലി
കെട്ടുവാന്‍ ചൊന്നാല്‍ ഞാന്‍ ചെയ്യുകില്ല.
ആദിപാപത്തിന്നക്കരെ-
കാവല്‍ നില്ക്കുന്ന നാം തമ്മിലിത്രമാത്രം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും....

കശ്മലാ..... കവിത എനിക്കിഷ്ടായി.....

പൊറാടത്ത് said...

പുതുവത്സരാശംസകൾ...

കാവാലം ജയകൃഷ്ണന്‍ said...

ആദിപാപത്തിന്നക്കരെ-
കാവല്‍ നില്ക്കുന്ന നാം തമ്മിലിത്രമാത്രം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും.......

നാം നമ്മെയും...

മുരളീരവം പുതുമയുടെ സന്ദേശകാവ്യങ്ങളാവുന്നുണ്ട്, പലപ്പോഴും

പുതുവര്‍ഷാശംസകള്‍

Anonymous said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

Anonymous said...

"ninne njan snehikkinnu ne enneyum"
nannayirikkunu....
wish u a happy newyear...
ithu tsunami thandavamaadi thakarthernja theerathu ninnulla oruvalude aashamsa muralikakk...

Anonymous said...

:)

ajeeshmathew karukayil said...

very good wish you a happy new year

Unknown said...

''തല കുനിക്കണോ? ആവാം.
പക്ഷേ നട്ടെല്ല് ?
ഇല്ല, നട്ടെല്ലു കാലം വളച്ചുതന്നിത്താലി
കെട്ടുവാന്‍ ചൊന്നാല്‍ ഞാന്‍ ചെയ്യുകില്ല.
ആദിപാപത്തിന്നക്കരെ-
കാവല്‍ നില്ക്കുന്ന നാം തമ്മിലിത്രമാത്രം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും.''


കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ.....
സമ്മതിച്ചു മാഷേ, ഇതാണോ ഇപ്പോഴത്തെ പ്രണയം. അസാധ്യ വരികള്‍, നമിച്ചു.

nandakishor said...

മുലപ്പാല് മുറിയാത്ത പിഞ്ചു ചുണ്ടുകളില്‍
മദപ്പാട് ചുരത്തുന്ന നികൃഷ്ടാ നിനക്കൊപ്പം.
ഈ വര്‍ഷപ്പിറന്നാള്‍ ഞാനുമോന്നാഘോഷിക്കട്ടെ,
വേറെയാരുണ്ടെനിക്കോന്നു കൂട്ടുകൂടാന്‍?


ക്ഷുഭിത യൌവനത്തിന്റെ നേരെഴുതുകാരാ
എന്തിനാണീ കലാപം? വരികള്‍ നന്നായിരിക്കുന്നു. ഹാപ്പി ന്യൂ ഇയര്‍.

Anonymous said...

ആള്‍ദൈവങ്ങള്‍ ആക്രാന്തപലായനം ചെയ്ത്
ശൂന്ന്യമാക്കിയ ശ്രീകോവിലുകളില്‍ ദൈവസാന്നിധ്യം തേടി.
orupad kavithakalil ithuthanne undallo? enthaa aaldaivangale kaliyano???

Dr. Prasanth Krishna said...

തലകുനിയാതെ നട്ടെല്ലുവളക്കാതെ കൈ വിറക്കാതെ
നാദസ്വരമേളം കൊഴുക്കും കളരിയില്‍ ‍ചാര്‍ത്തുക
നിന്‍ മണിതാലി പ്രേയസി തന്‍ കഴുത്തില്‍

കവിത നാന്നായിരിക്കുന്നു. ആരോടക്കയോ ഉള്ളരോക്ഷം കത്തുന്ന വരികള്‍.
ഹ്യദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍.

പാറുക്കുട്ടി said...

പുതുവത്സരാശംസകൾ!

സുല്‍ |Sul said...

കത്തികത്തി ആളിപ്പടര്‍ന്നു കയറുകയാണല്ലോ മുരളീ.
ഇനിയീ തീകെടുത്താനെ-
ന്നൊരു സുനാമി വീണ്ടും...

എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്നല്ലേ :)

-സുല്‍

resh said...

തല കുനിക്കണോ? ആവാം.
പക്ഷേ നട്ടെല്ല് ?
ഇല്ല, നട്ടെല്ലു കാലം വളച്ചുതന്നിത്താലി
കെട്ടുവാന്‍ ചൊന്നാല്‍ ഞാന്‍ ചെയ്യുകില്ല.

എന്താ ഇത് കൃഷ്ണാ? നിന്റെ ദേഷ്യം തിളയ്ക്കുന്നല്ലോ...
ആരെയാ നീ നോക്കണേ? ആരോടാ നിന്റെ ദേഷ്യം??
കവിത രസായിട്ടുണ്ട്. ഹാപ്പി ന്യൂ ഇയര്‍..

K C G said...

വേണ്ടാ നട്ടെല്ലു വളച്ചു താലി കെട്ടണ്ടാ. തല കുനിക്കേം വേണ്ട.
അല്ല, ആരോടാ ദേഷ്യം?

Unknown said...

:)

ബഷീർ said...

മുരളീ

വളരെ ഇഷ്ടമായി.. ഈ രോഷം ഞാനും പകുത്തെടുക്കട്ടെ

ആശംസകള്‍

വ്യാസ്... said...

മാഷേ, ഞാനെന്താ പറയുക?? ഇത്രയും ശക്തമായ വരികള്‍ക്ക് എന്ത് മറുപടി പറയും?

പാത്തക്കന്‍ said...

നന്നായിരിക്കുന്നു ..
നല്ല ചിന്തകള്‍ ..

കൂടുതല്‍ വലിയ ചിന്തകള്‍ നല്‍കാന്‍ പുതുവല്‍സരം കനിയട്ടെ

Sureshkumar Punjhayil said...

Manoharam...!!! Best wishes Dear...!!

Jayasree Lakshmy Kumar said...

സുനാമികൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.
വരികൾ നന്നായിരിക്കുന്നു

Anonymous said...

happy new year muralika, how are you??

Sriletha Pillai said...

kollallo kavithakal.pollum kavithakal.iniyum ezhuthu....

Anonymous said...

its beautiful, :)

മാണിക്യം said...

പ്രകമ്പനം കൊള്ളുന്ന
ഭൂമിക്ക് മുകളില്‍
പ്രഹേളിക പോലെ
ഞാന്‍ ചിരിക്കുന്നു, നീയും.

ചിരിക്കാനുള്ള കഴിവ് ഭൂമിയില്‍
മനുഷ്യനു മത്രമേയുള്ളു താനും
ചിരിക്കാം ചിരിപ്പിക്കാം
ചിരിച്ചുകൊണ്ടെയിരിക്കാം

തേജസ്വിനി said...

മുലപ്പാല് മുറിയാത്ത പിഞ്ചു ചുണ്ടുകളില്‍
മദപ്പാട് ചുരത്തുന്ന നികൃഷ്ടാ നിനക്കൊപ്പം.

നല്ല വരികള്‍...നല്ല ബിംബങ്ങളും..
പോയകാലത്തിന്റെ വീര്‍പ്പുമുട്ടിക്കുന്ന ഓര്‍മ്മകളില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മറന്നുപോകുന്നതുപോലെ അല്ലേ മുരളികാ....

B Shihab said...

ആദിപാപത്തിന്നക്കരെ-
കാവല്‍ നില്ക്കുന്ന നാം തമ്മിലിത്രമാത്രം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും
നന്മകള്‍ നേരുന്നു. പുതുവത്സരാശംസകള്‍

Anonymous said...

ആദിപാപത്തിന്നക്കരെ-
കാവല്‍ നില്ക്കുന്ന നാം തമ്മിലിത്രമാത്രം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും.
aarodado ingane oru pranayam???

Ranjith chemmad / ചെമ്മാടൻ said...

"കടലെടുത്ത ആഴങ്ങളുടെ
കരിമ്പടം പുതച്ച പുതുവര്‍ഷം."
കവിതപുരണ്ട വരികളിങ്ങനെ നിവര്‍‌ന്നു കിടക്കുമ്പോള്‍
ആ മുരളീരവത്തെക്കുറിച്ച് കൂടുതലെന്ത് പറയാന്‍....
പുതുവത്സരാശംസകള്‍........

അരുണ്‍ ശശിധരന്‍....... said...

kavithakal nannaayirikkunnu. veendum ezhuthuka.

Anonymous said...

nice poem.

വിജയലക്ഷ്മി said...

varikaliloode aashaya vinimayam ...nannaayirikkunu mone..

Anonymous said...

നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും.

ITS GOOD. KEEP WRITING.

ആഗ്നേയ said...

നല്ല ബിംബങ്ങള്‍,ശക്തമായ വരികള്‍
ആശംസകള്‍!