16.6.08

യാത്ര....

ഓമനേ,
വിരഹികള്‍ നമ്മള്‍
ധരയും സൂര്യനും
കണക്കെയെന്കിലും
മുടിയില്‍ നിന്‍ സ്നിഗ്ധ-
മുകില്‍ വിരലുകള്‍
ആരണ്യ കാണ്ഡങ്ങള്‍
അലഞ്ഞു നീങ്ങുമ്പോള്‍....

ഇനിയും,
രാത്രി തന്‍
കറുത്ത തൊണ്ടയില്‍
സുഗന്ധമറ്റ രക്ത-
മുണങ്ങി നില്‍ക്കുമ്പോള്‍
വരണ്ട കണ്ണുകള്‍
ജനല്‍ തിരശ്ശീല
വലിച്ചു താഴ്ത്തുമ്പോള്‍...

ഇനിയുമെന്നാണെന്ന്
നിശബ്ദമാവുന്ന കണ്ണുകള്‍
ഈറനായ് ഇമ താഴ്ത്തുമ്പോള്‍,

''അരുതെന്ന് തടുത്തെന്റെ
കൈത്തണ്ടയമര്‍തുമ്പോഴു-
മച്ചൂ‌ട് പകരുവാന്‍
നീ സഖീ കൊതിച്ചിട്ടില്ലേ?
ഒരു മൃദുസ്മേരം ചുണ്ടില്‍ ഈ
'മുരളീരവം' കേള്‍ക്കെ വിടരാറില്ലേ..... (june 2008)

43 comments:

Unknown said...

''ഇനിയുമെന്നാണെന്ന്
നിശബ്ദമാവുന്ന കണ്ണുകള്‍
ഈറനായ് ഇമ താഴ്ത്തുമ്പോള്‍,
ഓമനേ,
വിരഹികള്‍ നമ്മള്‍........''

ആദ്യമായി അച്ചടിമഷി പുരണ്ട വരികള്‍...
ഒരു വിരഹത്തിന്റെ നെടുവീര്‍പ്പ്, വര്‍ഷങ്ങള്‍ക്ക് ശേഷം നേര്‍ത്ത തിരുത്തലുകളോടെ...
''ഇതു നിനക്ക്, നിന്റെ യാത്രയ്ക്ക്...''
മുരളീരവത്തില്‍ പുതിയ കവിത... യാത്ര...

Anonymous said...

പദ്യം ആണല്ലോ...
ഇതു നമുക്ക് വല്യ പുടിയില്ലെന്നേ!!

എന്നാലും വായിക്കാന്‍ ഒരു ഈണം ഉണ്ട്...
എന്തായാലും എന്റെ വക ആവട്ടേ ഇപ്രാവശ്യം തേങ്ങ
(((((((((( ഠോ )))))))))))))))))))))

CHANTHU said...

നന്നായി, മുരളീരവം കേള്‍ക്കെ വിടരട്ടെ അവള്‍.

Ranjith chemmad / ചെമ്മാടൻ said...

നന്നായി.....
ഒരു വിരഹത്തിന്റെ നെടുവീര്‍പ്പ്

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍!

ശ്രീ said...

എന്തു പറ്റി മുരളീ... ഒരു നഷ്ടപ്രണയത്തിന്റെ സ്മെല്‍...

വരികള്‍ മനോഹരം. ആശംസകള്‍!
:)

G.MANU said...

ഹൃദ്യമായ വരികള്‍

ഇപ്പോഴും ഇങ്ങനത്തെ പ്രണയങ്ങള്‍ ഒക്കെ ഉണ്ടോ ചെക്കാ.. ബിയോന്‍ഡ് മൂഡ്സ്

:)

nandakishor said...

മുരളികാ... ശ്രീ പറഞ്ഞത് കൃത്യം... ഒരു നഷ്ട്ട പ്രണയത്തിന്റെ സ്മെല്ലും, സ്മൈലും....


''അരുതെന്ന് തടുത്തെന്റെ
കൈത്തണ്ടയമര്‍തുമ്പോഴു-
മച്ചൂ‌ട് പകരുവാന്‍
നീ സഖീ കൊതിച്ചിട്ടില്ലേ?
ഒരു മൃദുസ്മേരം ചുണ്ടില്‍ ഈ
'മുരളീരവം' കേള്‍ക്കെ വിടരാറില്ലേ.....

നന്നായി ഈ വരികള്‍.. മുരളിക കേട്ടുവിടരട്ടെ.. പരാഗ രേണുക്കള്‍ പാറി പറക്കട്ടെ ....

സംഗീത said...

krishnaa,,, nys poem... feel more.... :)

Unknown said...

അത്രയും ഭീകരമായ പദ്യമോന്നും അല്ല കുട്ടാ.. എങ്കിലും ഇഷ്ടായല്ലോ.. അത് മതി.

ചന്തൂ... ചതിയന്‍ ചന്തു അല്ലല്ലോ അല്ലെ?? താങ്ക്സ്‌ കേട്ടോ ....

ചെമ്മാടെ... ആ നെടുവീര്‍പ്പ് കേട്ടു അല്ലെ? ഒരു സ്പെഷ്യല്‍ നന്ദി.

ആദികവി വാല്മീകി ... നന്ദി, നല്ലത് വരട്ടെ.

എന്താ ഇതു പൊന്നു ശ്രീ ഏട്ടാ .... ഇത്ര സുന്ദരമായി പ്രണയിക്കുന്ന എനിക്ക് നഷ്ട്ടമോ?? ഇതു സെരിക്കും കഷ്ട്ടമായിപ്പോയി ട്ടോ...

ഇങ്ങനെയും പ്രണയിച്ചു നോക്കട്ടെ മനുവേട്ടാ.. ''സ്നേഹിച്ചു നമ്മള്‍ അനശ്വരരാവുക, സ്നേഹിച്ചു തീരാത്ത ആത്മാക്കലാകുക '' എന്നല്ലേ?? ( ഒടുവിലെ കുത്ത് എനിക്ക് നന്നായി കിട്ടി ട്ടോ...)

എന്താണ് നന്ദന്‍ ജീ... ശ്രീ ഏട്ടന്‍ വെറുതെ പറഞ്ഞതല്ലേ.. അപ്പഴേക്കും അങ്ങ് സംബവമാക്കിയോ?? ഏതായാലും നന്ദി ട്ടോ..

സംഗീത, നന്ദി.. ഇനിയും ഫീല്‍ ചെയ്യട്ടെ അല്ലെ??

തണല്‍ said...

പിടയുകയാണൊരേകാന്ത രോദനം..
നന്നായിട്ടുണ്ട് മുരളീ!

തോന്ന്യാസി said...

ഓമനേ,
വിരഹികള്‍ നമ്മള്‍
ധരയും സൂര്യനും
കണക്കെയെന്കിലും
മുടിയില്‍ നിന്‍ സ്നിഗ്ധ-
മുകില്‍ വിരലുകള്‍
ആരണ്യകാന്ദങ്ങള്‍
അലഞ്ഞു നീങ്ങുമ്പോള്‍....


ഉള്ള കാര്യം നേരേ ചൊവ്വേ പറയാല്ലോ.....ഇനി ഇമ്മാതിരി എഴുതിയാ സത്യായിട്ടും ഞാന്‍ കൊല്ലും...
(അസൂയ കൊണ്ടാണെന്നാരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കരുത് )

പക്ഷേ എന്നാലും എനിക്കിഷ്ടായി.......

Anonymous said...

murali, superb lines... keep the flow my dearrrr.... :)

സര്‍ഗ്ഗ said...

മുരളീ ജീ..,മനോഹരമായ വരികള്‍.....വിരഹത്തിനും ഒരു മനോഹാരിതയുണ്ടെന്നു തോന്നിപ്പോവുന്നു ഇതു വായിച്ചപ്പോള്‍......ആശംസകള്‍...:)

Rare Rose said...

പ്രണയം തുടിക്കുന്ന ഈ വരികളിലെല്ലാം വിരഹത്തിന്റെ നിശ്വാസം തങ്ങിനില്‍ക്കുന്നു...രണ്ടാമത്തെ സ്റ്റാന്‍സയിലെ വരികള്‍ വളരെ ഹൃദ്യമായി തോന്നി.....ഇനിയും തുടരൂ......

ശ്രീ said...

അതന്നേ... മുരളി പറഞ്ഞതു പോലെ ‘നഷ്ടപ്രണയം’ എന്ന് ഞാന്‍ ചുമ്മാ പറഞ്ഞതാട്ടോ. പാവത്തിനെ എല്ലാവരും കൂടി നിരാശാ കാമുകന്‍ ആക്കല്ലേ...

(പ്രായശ്ചിത്തം ഇങ്ങനെ പോരേ മുരളി?)
:)

Unknown said...

തണലെ.. പണി തന്നല്ലോ... ആര് രോദനം ചെയ്തെന്നാ ? ഞാന്‍ ആള് ഹാപ്പി ആണ് കേട്ടാ...

തോന്ന്ന്യാസി . വെറുതെ അല്ലെടോ തന്നെ നാട്ടാര് അങ്ങനെ വിളിക്കണേ... നന്ദി സ്പെഷ്യല്‍ ആണുട്ടോ..

ഹായ് ശ്രീജിത, അപ്പൊ ആള് ജീവനോടെ ഉണ്ട് അല്ലെ?? ഉം, നന്നായി.. അങ്ങനെ എങ്കിലും ഒന്നു കണ്ടല്ലോ....

സര്‍ഗ, നല്ല പേര്.. ഇതെഴുതിയിട്ട് വേണം വന്നു നോക്കാന്‍... (വിരഹമോന്നും ഇല്ലെടോ, നല്ല സ്റ്റൈലന്‍ പ്രണയമല്ലേ ???)പിന്നെ ഏറ്റവും മനോഹരം ഈ വിരഹം തന്നെ എന്ന് എനിക്കും തോന്നിയിട്ടുണ്ട്...

റോസ്, താങ്ക്സ്... അതല്ലേ നമ്മള്‍ ഇന്നലെ കൂട്ടി ചേര്‍ത്ത വരികള്‍.. :)

ശ്രീയേട്ടാ.. ന്താന്‍ വെറുതെ തമാശിച്ചതല്ലേ? കാര്യമാക്കല്ലേ... (പ്രായശ്ചിത്തം വേണ്ടിയിരുന്നില്ലാട്ടോ..)

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"ഭൂമിയും സൂര്യനുമെന്ന പോലെ നിന്ന്‌;
രാവിണ്റ്റെ വരണ്ട രക്തത്തിണ്റ്റെ തണല്‍ തിരശ്ശീലകൊണ്ട്‌ മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നീര്‍കണങ്ങള്‍ അടര്‍ന്നുവീഴാന്‍ വെമ്പുന്ന- നിനക്കവകാശപ്പെട്ടതെന്ന്‌ ഒരിക്കല്‍ വിശ്വസിപ്പിച്ച-
ആ മിഴികളുടെ ഉടമ നിന്നെ തടഞ്ഞിരുന്നു... പക്ഷേ.. അവളുടെ മനസ്സ്‌ അതാഗ്രഹിച്ചിരുന്നു....

നിണ്റ്റെ ശബ്ദം
അവളുടെ ചെഞ്ചുണ്ടില്‍
പടര്‍ത്തുന്ന പുഞ്ചിരിയ്ക്ക്‌ വിരഹത്തിണ്റ്റെനനവുണ്ടെന്ന്‌ തിരിച്ചറിഞ്ഞുവെങ്കിലും....
അവള്‍ നിനക്ക്‌ അന്യമായിക്കഴിഞ്ഞു....
അതല്ലേ.. സത്യം.. "

ഞാനിതില്‍
കമണ്റ്റരുതായിരുന്നു...അല്ലേ...
എന്തുചെയ്യാം.. എനിക്കതു സാധിച്ചില്ല.... പക്ഷേ.. നിണ്റ്റെയീ കവിതയ്ക്ക്‌ വിഷയമായതെന്തോ..
അത്‌ നീയെന്നില്‍ നിന്നും ഇത്രയും കാലം മറച്ചുവച്ചില്ലേ... എന്നൊരു തോന്നല്‍...
അതെന്നെ വേദനിപ്പിച്ചില്ലെന്ന്‌ പറയുന്നത്‌... ജാള്യതയുടെയും അമര്‍ഷത്തിണ്റ്റെയും ആള്‍രൂപത്തെ... കാപട്യം കൊണ്ട്‌.. മറയ്ക്കുന്നതിന്‌ തുല്യമായിരിക്കുമല്ലോ... അതുകൊണ്ട്‌.. ഇതെന്നെ
വല്ലാതെ വേദനിപ്പിച്ചു.. സത്യം...
ഈ കവിതയല്ല.. അതെന്തായിരിക്കുമെന്ന്‌ നിനക്കറിയാമല്ലോ.. ?

Anonymous said...

വിരത്തിലും വരികള്‍ കത്തുന്നു.. പ്രണയത്തിന്റെ തീക്ഷ്ണത മുറിഞ്ഞു പോകാത്ത വിരഹം. കവീ ആശംസകള്‍ ...........

resh said...

കൃഷ്ണാ മനോഹരം ഈ വിരഹം...

Anonymous said...

''ഇനിയുമെന്നാണെന്ന്
നിശബ്ദമാവുന്ന കണ്ണുകള്‍
ഈറനായ് ഇമ താഴ്ത്തുമ്പോള്‍,
ഓമനേ,
വിരഹികള്‍ നമ്മള്‍........''

grand piece of writing... weldone muralee....

Sa said...
This comment has been removed by the author.
Sa said...

മുരളീ...

കവിതയില്ലാതെ എന്ത്‌ പ്രണയം. അതുപോലെ വിരഹമില്ലാതെ പ്രണയത്തിനെന്ത്‌ സുഖം അല്ലെടോ?


"അരുതെന്ന് തടുത്തെന്റെ
കൈത്തണ്ടയമര്‍തുമ്പോഴു-
മച്ചൂ‌ട് പകരുവാന്‍
നീ സഖീ കൊതിച്ചിട്ടില്ലേ?"

ഉം...കൊള്ളാം.

ഒരു സ്നേഹിതന്‍ said...

"അരുതെന്ന് തടുത്തെന്റെ
കൈത്തണ്ടയമര്‍തുമ്പോഴുമച്ചൂ‌ട് പകരുവാന്‍
നീ സഖീ കൊതിച്ചിട്ടില്ലേ?"
നല്ല വരികള്‍ ... ഇഷ്ടപ്പെട്ടു...
ആശംസകള്‍ ....

കാവാലം ജയകൃഷ്ണന്‍ said...

ഹൃദ്യമീ വരികളെന്നാകിലും ഹൃത്തില്‍ നിന്‍റെ
നഷ്ട രാഗത്തിന്‍ താപം ജ്വാലയായ് പരക്കുന്നു
സത്യമാണല്ലോ സ്നേഹം മിഥ്യയാം ലോകത്തിങ്കല്‍
നിത്യമായ് പുലരുന്ന ശക്തിയും സമ്പാദ്യവും...

ആശംസകളോടെ
സ്നേഹത്തിന്‍റെ അനശ്വര ഗായകന്‍

ജയകൃഷ്ണന്‍ കാവാലം

Unknown said...

നല്ല വരികള്‍ മുരളി ...
ആശംസകളോടെ ,

വ്യാസ്... said...

ഒരു മൃദുസ്മേരം ചുണ്ടില്‍ ഈ
'മുരളീരവം' കേള്‍ക്കെ വിടരാറില്ലേ.....


ചിരിക്കാന്‍ വേറെ എന്തൊക്കെ കാരണം കെടക്കുന്നു ഈ ലോകത്ത്... പാവം കവി.. :)

Unknown said...

അന്യാ.. അന്യനായിട്ടല്ലോ നമ്മള്‍ കാണുന്നത്... പറയാന്‍ മാത്രമൊന്നും ഇല്ല മാഷേ, ഒരു വേദനയും ഇല്ലാട്ടോ,, പണ്ട് ആരോ പറഞ്ഞപോലെ.. ''ലോകത്ത് ഏറ്റവും സന്തോഷിക്കുന്നത് ഞാനാണേ.. '' :)

വീണ, ഇപ്പോഴും സജീവമാണോ? എഴുതുന്നുണ്ടല്ലോ അല്ലെ? നന്ദി..

എല്ലാ വിരഹവും സുന്ദരം തന്നെ രേഷ്... നന്ദി.
സനല്‍കുമാര്‍ മാഷേ നന്ദി.

സ്... ആരെ കമന്റ് ഡിലിറ്റ് ചെയ്തിട്ട് പോയെ? പാപി.

ദേവീ, കൊള്ളാം എന്ന് തന്നെയല്ലേ പറഞ്ഞത്? കൊല്ലും എന്നല്ലല്ലോ? സത്യം, വിരഹമില്ലാതെ എന്ത് പ്രണയവും, കവിതയും..

സ്നേഹിതാ.. ആശംസയ്ക്ക് ഒരു സ്പെഷ്യല്‍ നന്ദി.

എന്തൊരു ചിരിയാ കിച്ചുവേ.. അതോ ചിന്നുവാണോ ചിരിച്ചേ?

കാവാലം മാഷേ, നന്ദി ഒരുപാട് പറയാനുണ്ട്.. നല്‍കുന്ന പരിഗണനയ്ക്ക്.. മനോഹരമായ ഈ നാലുവരി കവിതയ്ക്കും..

സുകു മാഷേ, നന്ദി.

സത്യമാണ് വ്യാസാ,, പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല ചിരിക്കാനും എല്ലാര്ക്കും കാരണമുണ്ട്..(പിഴച്ചു പോട്ടെ മാഷേ.)

അപ്പൊ ........... അതന്നെ... :)

രസികന്‍ said...

നല്ല വരികൾ
''ഇനിയുമെന്നാണെന്ന്
നിശബ്ദമാവുന്ന കണ്ണുകള്‍
ഈറനായ് ഇമ താഴ്ത്തുമ്പോള്‍,
ഓമനേ,
വിരഹികള്‍ നമ്മള്‍........''
തുടരുക താങ്കൾക്ക് എല്ലാ ആശംസകളും നേരുന്നു

ഗീത said...

ഏറ്റവും മനോഹരം വിരഹം തന്നെ....
പിന്നൊരിക്കല്‍ ഒന്നിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍...

വിരഹം സ്നേഹത്തിന്റെ ആഴം കൂട്ടും..

കവിത നന്ന്‌ മുരളിക.

അരുണ്‍ കരിമുട്ടം said...

ഓര്‍മ്മയുടെ മണിച്ചെപ്പില്‍
കാലം മാച്ചുകളഞ്ഞ
സംഗീതവാസനയിലേക്ക്
ഒരു ഉണര്‍ത്ത് കാറ്റ് വീശിയ
മുരളീരവമേ...
നിനക്ക് നന്ദി!!!

പാത്തക്കന്‍ said...

നന്നായിരിക്കുന്നു....

Anonymous said...

hi hi hi............... oru viraham :)

ഗൗരിനാഥന്‍ said...

ഇതിനു ഒരു എക്സ്പിരിയന്‍സിന്റെ മണം ഉണ്ടല്ലോ..പൊതുവേ കവിത വായിച്ചാല്‍ അധികം മനസ്സിലാകാറില്ല, പക്ഷെ ഇത് വായിച്ചു മനസിലായി കേട്ടോ

Anonymous said...

മനോഹരം ഈ യാത്ര... :)

Dr. Prasanth Krishna said...

''അരുതെന്ന് തടുത്തെന്റെ
കൈത്തണ്ടയമര്‍തുമ്പോഴു-
മച്ചൂ‌ട് പകരുവാന്‍
നീ സഖീ കൊതിച്ചിട്ടില്ലേ?
ഒരു മൃദുസ്മേരം ചുണ്ടില്‍ ഈ
'മുരളീരവം' കേള്‍ക്കെ വിടരാറില്ലേ....

Dr. Prasanth Krishna said...

നന്നായിരിക്കുന്നു ഇനിയും വിരഹം കത്തുന്ന കവിതകള്‍ പ്രതീക്ഷിക്കുന്നു

Anonymous said...

muralika kettu.. nannayittund..
ranjith

Anil cheleri kumaran said...

''ആരണ്യകാന്ദ''
അതു മനസ്സിലായില്ല...
പ്രണയത്തിന്റെ ഉസ്താദാണല്ലെ???
നല്ല വരികള്‍..
ആര്‍ക്കെങ്കിലും എഴുതിക്കൊടുക്കാന്‍ തോന്നുന്നു..

Dr. Prasanth Krishna said...

"ആരണ്യകാന്ദങ്ങള്‍" "ആരണ്യ കാണ്ഡങ്ങള്‍" ആണോ ശരി?

"കറുത്ത തൊണ്ടയില്‍
സുഗന്ധമറ്റ രക്ത-
മുണങ്ങി നില്‍ക്കുമ്പോള്‍"

"രക്തത്തിന് ഗന്ധമല്ലേ", സുഗന്ധമല്ലല്ലോ അല്ലേ?

കവിത നന്നായിട്ടുണ്ട്. അഭിനന്ദങ്ങള്‍.

Unknown said...

രസികാ.. നല്ല രസികന്‍ കമന്റ്.. നന്ദി ട്ടാ..

ഗീതാഗീതികളെ.. ഒന്നിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാവും, ഈ വിരഹം സുന്ദരം തന്നെ.. ദാന്ക്സ് ട്ടോ.

അരുണ്‍ ജി.. അത് ഉഷാറായി.. :)

പാതക്കാ.. നന്ദി..

അനോണി മാഷേ, എന്താണ് ഹേ ഒരു ഹി?

അനുഭവം ഗുരു എന്നല്ലേ ഗൌരീസ്.. സംഭവം ശെരിയാണ്‌.. മനസിലായല്ലോ , അത് മതി.

എല്ലാ യാത്രയും മനോഹരം തന്നെ ശ്രീ..

പ്രശാന്ത്... സുഖാണല്ലോ അല്ലെ? ഒരു പാടായല്ലോ കണ്ടിട്ട്ട്.....

രഞ്ജിത്ത്, നന്ദി...

കുമാരോ.. ക്ഷമി.. പ്രശാന്ത് പറഞ്ഞ പോലെ, "ആരണ്യ കാണ്ഡങ്ങള്‍" തന്നെയാണ് ശെരി, തെറ്റി പോയതില്‍ ക്ഷമ ചോദിക്കുന്നു.. :) സ്പെഷ്യല്‍ നന്ദി ഉണ്ട് ട്ടോ..

പ്രശാന്ത്, വീണ്ടും നന്ദി.. താങ്കള്‍ പറഞ്ഞത് തന്നെയാണ് ശെരി.
പിന്നെ, രക്തത്തിന് "രക്തത്തിന് സുഗന്ധമല്ലല്ലോ
അതോണ്ടാണ് ''സുഗന്ധമറ്റ രക്ത-''
എന്നെഴുതിയത്... :)

തേജസ്വിനി said...

നല്ല കവിത....

പാവത്താൻ said...

ഓഹോ!!!!
അപ്പോ മുരളി നല്ല കവിതയുമെഴുതിയിട്ടുണ്ടല്ലേ!!!
എന്നാലുമാ ചോരയുടെ സുഗന്ധം അത്രയ്ക്കങ്ങോട്ടു മനസ്സിലായില്ല....
അനുഭവങ്ങളുടെ കുറവു കൊണ്ടാവും..