26.5.08

പ്രണയിക്കുമ്പോള്‍ സംഭവിക്കുന്നത്..

ഒന്ന്:
ഈറ്റുനോവ്
മഹാരാജ്ഞിയിലും
പെണ്‍ നായയിലും
ഒന്നെന്നു തര്‍ക്കിച്ച അവനെ
'അനുഭവിച്ചത് മാത്രം പറയുക'
എന്ന വാദത്തില്‍
അവള്‍ നിശബ്ദയാക്കി.

രണ്ട്:
വിഡ്ഢി...
പ്രണയാതുരനായ അവന്‍
രണ്ടാമതൊന്നു ആലോചിച്ചില്ല
വിളി കേള്‍ക്കാന്‍ ...
(അവന്‍ ഒരു വിഡ്ഢി ആയിരുന്നുവല്ലോ
വിശേഷിച്ചും അവളുടെ അരികില്‍)
''സുന്ദര വിഡ്ഢി''
പ്രതികരണത്തില്‍ ആവേശം കൊണ്ട
അവള്‍ ഉച്ചത്തില്‍ വിളിച്ചു. (june 2006)

30 comments:

Anonymous said...

ഈറ്റുനോവ്
മഹാരാജ്ഞിയിലും
പെണ്‍ നായയിലും
ഒന്നെന്നു തര്‍ക്കിച്ച അവനെ
'അനുഭവിച്ചത് മാത്രം പറയുക'
എന്ന വാദത്തില്‍
അവള്‍ നിശബ്ദയാക്കി....
നിശബ്ദനായി??

അവള്‍ എന്നും ഉയര്‍ത്തിയ വെല്ലുവിളികള്‍ പോലെ....ഇതും...



പ്രതികരണം അറിഞ്ഞ് കൊണ്ടായിരുന്നൂ....മുരളീ ജീ...തകര്‍ത്തു..

Sa said...

അതെ...സുന്ദരവിഡ്ഢി.

Shooting star - ഷിഹാബ് said...

enthaa ee vidhveashathinte artham manassilaayilla. avatharana reethi kollaam

നിലാവര്‍ നിസ said...

എന്തൊക്കെയോ എവിടെയോ ബാക്കിയായ പോലെ..

‘എന്ന‘യോ ‘എണ്ണ‘യോ?

Ranjith chemmad / ചെമ്മാടൻ said...

"അവന്‍ ഒരു വിഡ്ഢി ആയിരുന്നുവല്ലോ
വിശേഷിച്ചും അവളുടെ അരികില്‍"
വാസ്തവം......

Rare Rose said...

പ്രണയം ബാക്കിവച്ചത്...അവള്‍ക്ക് മുന്നില്‍ തോറ്റു മടങ്ങിയാലും വിളി കേള്‍‍ക്കാതിരിക്കാനാവില്ലല്ലോ..അവളിലൂടെ പ്രണയം വിളിക്കുമ്പോള്‍....നന്നായിരിക്കുന്നൂ മുരളീ ജി....ആശംസകള്‍..

G.MANU said...

തകര്‍ത്തു ചെക്കാ

NITHYAN said...

നല്ല വരികള്‍. അതില്‍ കവിതയുണ്ട്‌ ജീവിതവും

ബാജി ഓടംവേലി said...

:) :)

ശ്രീ said...

മുരളീ... അക്ഷരത്തെറ്റുകള്‍ ഉണ്ട് കേട്ടോ.

എന്ന എന്നതിനു എണ്ണ എന്നല്ലേ എഴുതിയിരിയ്ക്കുന്നത്?
:)

ഗിരീഷ്‌ എ എസ്‌ said...

murali
nice poem

2nd
kathunnu

asamsakal

Unknown said...

ആമുഖം അല്പം വൈകി.. ക്ഷമിക്കുക,
പ്രണയിക്കുന്നവര്‍ക്ക് സംഭവിക്കുന്നത്... പ്രണയിച്ചിരുന്നപ്പോള്‍ സംഭവിച്ചത്..
മനസിലെ പ്രണയം വറ്റിയപ്പോള്‍ പറഞ്ഞത് ....
നല്ലത് പറഞ്ഞവരുണ്ട്.. നന്ദിയുണ്ട്..

സംഗീത said...

nannayirikkunnu krishnaaa....
ithanu ninte bhavam... ninakku chernna mugham... :)

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"'അനുഭവിച്ചത് മാത്രം പറയുക'
എന്ന വാദത്തില്‍
അവള്‍ നിശബ്ദയാക്കി."
ഒരു കൈ നോക്കിയേക്ക്‌....
കാലം വളരെ പുരോഗമിച്ചില്ലേ.... ആ..നോവ്‌...നിനക്കുമാകാം...
ഏത്‌... ?അതു തന്നെ.....

അവളുടെ അരികില്‍അവന്‍
വിഡ്ഢിയായിരുന്നു....
അവള്‍ വേറെ കെട്ടിയപ്പോള്‍ മുതല്‍
അവന്‌ വിവരംവച്ചു തുടങ്ങി. ???????? (മറ്റൊന്നും ഉദ്ദേശിച്ചില്ല)

ഗോപക്‌ യു ആര്‍ said...

ഈ പണിക്കു

പൊയിട്ടല്ലെ?

ബാര്‍ബര്‍ ബാലന്‍ said...

ഈ രീതി അല്പം വ്യത്യസ്തമാണല്ലോ മുരളികാ,

പഴകി തഴമ്പിച്ച വിഷയമാനെന്കിലും അവതരിപ്പിച്ചതില്‍ പുതുമയുണ്ട്...

എല്ലാ വിഡ്ഢികളും ഇരുന്നു വായിക്കട്ടെ,,, എന്കില്‍ പിന്നെ ബാലന്‍ പോയി വെട്ടു തുടങ്ങട്ടെ

ആഗ്നേയ said...

ആദ്യത്തേതിഷ്ടമായി വളരെ..
രണ്ടാമത്തെതിനോട് യോജിക്കവയ്യ..കുറഞ്ഞപക്ഷം അവള്‍ അവ്നറെ കാമുകി എന്നെങ്കിലും...(ഈ പോപ്-അപ് ജാലകം ഒഴിവാക്ക് മുരളീ..കമന്റാന്‍ തോന്നുന്നില്ല.:)

Jayasree Lakshmy Kumar said...

എന്നിട്ടും വിഡ്ഡികളുടെ എണ്ണം കുറയുന്നില്ലല്ലോ

'അനുഭവിച്ചത് മാത്രം പറയുക'

അതിഷ്ടമായി

resh said...

"അവന്‍ ഒരു വിഡ്ഢി ആയിരുന്നുവല്ലോ
വിശേഷിച്ചും അവളുടെ അരികില്‍"

nannayi krishanaa..
ippozhenkilum ninakkathu mansilayallo....

തോന്ന്യാസി said...

ഈറ്റുനോവ്
മഹാരാജ്ഞിയിലും
പെണ്‍ നായയിലും
ഒന്നെന്നു തര്‍ക്കിച്ച അവനെ
'അനുഭവിച്ചത് മാത്രം പറയുക'
എന്ന വാദത്തില്‍
അവള്‍ നിശബ്ദയാക്കി

കേട്ട നീയവിടെ നില്ല, കണ്ട/അനുഭവിച്ച ഞാന്‍ പറയാം......ഇതിനു മേല്‍ വാദിക്കാന്‍ നമുക്ക് വാക്കുകളില്ല ........

Mr. X said...

"അവന്‍ ഒരു വിഡ്ഢി ആയിരുന്നുവല്ലോ
വിശേഷിച്ചും അവളുടെ അരികില്‍"
നല്ല പോസ്റ്റാ കേട്ടോ?
ഇനിയും എഴുതൂ...

nandakishor said...

ഇപ്പോഴാണോ മുരളികാ വിഡ്ഢിത്തം തിരിച്ചറിഞ്ഞത് ???

പാത്തക്കന്‍ said...
This comment has been removed by the author.
പാത്തക്കന്‍ said...

nannayittundu..

മാണിക്യം said...

ഓരോനോവുകള്‍ക്കും
ഒടുവില്‍ സുന്ദരമായാ
ഒരു പിറവി
അതനുഭവിച്ചറിയുക
ഈ കവിതപോലും!!

പ്രണയത്തിന്
സ്മാരകം പണിയുന്ന
ഷാജഹാന്മാരുടെ
ലോകത്തില്‍
ഒരു വിളി
ഒരു മറുവിളി
ഒരു മുറവിളി
പിന്നോരു നിലവിളി!!

നജൂസ്‌ said...

'അനുഭവിച്ചത് മാത്രം പറയുക'

തണല്‍ said...

കൊള്ളാം,
'അനുഭവിച്ചത് മാത്രം പറയുക'
എങ്കില്പിന്നെ എന്താകുമായിരുന്നു?
വ്യത്യസ്തമായ സമീപനമുണ്ട്..തുടരുക!

Unknown said...

നന്നായിട്ടുണ്ട് മുരളീ .. വായിക്കാന്‍ വൈകി ,പരിചയപ്പെടാനും ...

സ്നേഹാശംസകളോടെ,

ജ്യോനവന്‍ said...

ഇത് മികച്ചത്

Unknown said...

really it's different.....keep writing............