നിഴല്‍
നിഴലിനെ പുണരുന്നു,
പറഞ്ഞ വാക്ക് പോല്‍
അര്‍ത്ഥമില്ലാതെ ജനിക്കുന്നു.
അതേ, വാക്കുകള്‍
ചിലപ്പോള്‍ അങ്ങനെയാണ്
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന
കൊറ്റിയെപ്പോലെ ജാഗരൂഗങ്ങളായിരിക്കും.
എന്നാല്‍ എപ്പോഴാണ് അവ
മൌനത്തിന്റെ അര്‍ദ്ധവാത്മീകങ്ങള്‍ തകര്‍ത്ത്
ചിന്താഖഗങ്ങളായി പറക്കുകയെന്നും
പ്രവചിക്ക വയ്യ.
വ്യഭിചരിക്കുന്ന തെരുവുജന്മത്തിന്റെ
വീര്‍പ്പുകള്‍ വികലമാക്കുക മാത്രമല്ല
യുദ്ധം കനക്കുന്ന രാഷ്ട്രതന്ത്രങ്ങളില്‍
അധിനിവേശത്തിന് പടപ്പുറപ്പാടുകള്‍
പതിത ജീവിത തിരസ്കൃത ചിന്തതന്‍
ച്ചിതയോരുക്കുന്നതും നിന്നിനാല്‍ അംബേ
വീണ്ടും,
ആത്മാവും ആത്മാവും തമ്മില്‍
ആഭ്യന്തര കലാപങ്ങള്‍. (sept. 2009)
24.10.09
Subscribe to:
Post Comments (Atom)
16 comments:
നാല് വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കലാലയത്തിലേക്ക്....
സരസ്വതി പ്രസാദിച്ച നാളുകള്‍ കാവലാകണേ എന്ന പ്രാര്‍ത്ഥനയോടെ വിജയദശമി നാളില്‍ കുറിച്ചതാകട്ടെ പുതിയ പോസ്റ്റ്...
വീണ്ടും പഠിക്കാന്‍ പോകുകയാണോ?
കൊള്ളാം മുരളിക, എല്ലാ ആശംസകളും... കവിത പതിവുപോലെ മനോഹരം...
(കലാപം ഒടുങ്ങുന്നില്ലേ മാഷെ?)
നല്ലൊരു ഭാവി ആശംസിക്കുന്നു..
പിന്നെ കവിത..
(സത്യായും ഒന്നും മനസിലായില്ല, വിവരം എനിക്ക് കമ്മിയാ!)
അതേ, വാക്കുകള്‍
ചിലപ്പോള്‍ അങ്ങിനെയാണ്
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന
കൊറ്റിയെപ്പോലെ ജാഗരൂഗങ്ങളായിരിക്കും.
എന്നാല്‍ എപ്പോഴാണ് അവ
മൌനത്തിന്റെ അര്‍ദ്ധവാത്മീകങ്ങള്‍ തകര്‍ത്ത്
ചിന്താഗഖങ്ങളായി പറക്കുകയെന്നും പ്രവചിക്ക വയ്യ.
അതെ എപ്പോഴാണ് വാക്കുകള്‍ക്ക് ചിരകു മുളയ്ക്കുക എന്നു പറയാന്‍ വയ്യ നല്ല ചിന്ത
മുരളീ വീണ്ടും വിദ്യാഭ്യാസം തുടരുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം
എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും കൂടെതുണയുണ്ടാവട്ടെ എന്നും എപ്പോഴും
എന്തുകൊണ്ട് അര്ദ്ധവാത്മീകം?
“പതിതജീവിത തിരസ്കൃത ചിന്ത“... ചുള്ളിക്കാടിന്റെ ശൈലി.....
എന്തായാലും ചിന്താഖഗങ്ങളെ സ്വതന്ത്രമായി വിടൂ പറക്കട്ടെ എപ്പോഴെങ്കിലുമൊക്കെ....
വിജയാശംസകള്‍...
nice poem muralika, best wishes....
ആധുനികമൊന്നും എന്റെ തലയില്‍ കേറില്ല..
എന്നാലും ആശംസകള്‍
അപ്പോ വീണ്ടും പഠിക്കാന്‍ പോവ്വാ? നല്ലതു വരട്ടെ, ആശംസകള്‍.
ഉന്നത വിദ്യാഭ്യാസത്തിന് എല്ലാം ഭാവുകങ്ങളും.
കവിത...ഒന്നും മനസ്സിലായില്ല :(
നന്നയിട്ടുണ്ട്.
''പറഞ്ഞ വാക്ക് പോല്‍
അര്‍ത്ഥമില്ലാതെ ജനിക്കുന്നു.''
good lines....
ആഹ...
പുതിയ ബാഗും,കുടയും,വാട്ടര്‍ ബോട്ടിലുമൊക്കെ വാങ്ങിയോ....??എന്തായാലും നന്നായി പഞ്ചാരയടിച്ചു അര്മാദിക്കിന്.....
ചത്യം പറയാലോ..കവിത വായിച്ചു ഞാന്‍ ആകെ കണ്‍ഫ്യൂഷ്യസ് ആയോ എന്നു വര്‍ണ്ണ്യത്തിലാശങ്ക....!!!
അപ്പോ ...നേരുന്നു നന്മകള്...!!!
അമ്മു .... :)-
എല്ലാ ഭാവുകങ്ങളും നേരുന്നു, മുരളീ...
Mangalashamsakal...!!! Snehapoorvam...!!
ചിന്താ”ഗഖ” ത്തെ മാറ്റിയില്ലേ ഇതു വരെ? അതോ “ഗഖം“ ഉണ്ടോ?
ആശംസകള്‍..
Post a Comment