പുതുവര്‍ഷത്തിനു വഴിതെറ്റുന്നു,
അനുവാദത്തിനു കാക്കുന്നു.
കടലെടുത്ത ആഴങ്ങളുടെ
കരിമ്പടം പുതച്ച പുതുവര്‍ഷം.
പ്രകമ്പനം കൊള്ളുന്ന ഭൂമിക്ക് മുകളില്‍
പ്രഹേളിക പോലെ ഞാന്‍ ചിരിക്കുന്നു, നീയും.
അഭയാര്‍ഥി ക്യാമ്പുകളില്‍ അന്നം വിളമ്പുമ്പോള്‍
അറിയാതൊഴിഞ്ഞ ഒരു വറ്റ് തേടി,
തിരകള്‍ ബലാല്‍ക്കാരം ചെയ്ത എച്ചില്‍ക്കരകളില്‍
തിരകളെ നോക്കാനൊരു മീന്‍കണ്ണ് തേടി,
ആള്‍ദൈവങ്ങള്‍ ആക്രാന്തപലായനം ചെയ്ത്
ശൂന്ന്യമാക്കിയ ശ്രീകോവിലുകളില്‍ ദൈവസാന്നിധ്യം തേടി.
കുമ്പസാരക്കൂട്ടില്‍ പോലും മനസുതുറക്കാത്ത
പള്ളീലച്ചനും കള്ളസന്ന്യാസിക്കുമൊപ്പം,
മുലപ്പാല് മുറിയാത്ത പിഞ്ചു ചുണ്ടുകളില്‍
മദപ്പാട് ചുരത്തുന്ന നികൃഷ്ടാ നിനക്കൊപ്പം.
ഈ വര്‍ഷപ്പിറന്നാള്‍ ഞാനുമോന്നാഘോഷിക്കട്ടെ,
വേറെയാരുണ്ടെനിക്കോന്നു കൂട്ടുകൂടാന്‍?
തല കുനിക്കണോ? ആവാം.
പക്ഷേ നട്ടെല്ല് ?
ഇല്ല, നട്ടെല്ലു കാലം വളച്ചുതന്നിത്താലി
കെട്ടുവാന്‍ ചൊന്നാല്‍ ഞാന്‍ ചെയ്യുകില്ല.
ആദിപാപത്തിന്നക്കരെ-
കാവല്‍ നില്ക്കുന്ന നാം തമ്മിലിത്രമാത്രം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും. (dec.2008)
29.12.08
2.12.08
ഞാന്‍
അരികത്തമ്പിളി നിഴലുകള്‍ കുലുക്കിചിരിച്ചു -
പാല്‍നിലാവൊഴുക്കി തിമിര്‍ത്തെഴുന്നു ചോദിച്ചു
ആരാണ് നീ?
ഭവ്യതയാലുഴന്നു കൈക്കുമ്പിള്‍ നിറച്ചു
കോരിത്തരിച്ചു നിന്നു ഞാന്‍ തനിച്ചു ചോദിച്ചു
ആരാണ് ഞാന്‍?
നിനച്ചതോക്കെയും പിഴച്ചു പോകുന്ന
നിരാശഗാത്രത്തിന്‍ അതിര്‍വരമ്പുകള്‍ ചുഴന്നു ചിന്തിക്കാന്‍
കനലുപോല്‍ പഴുക്കും മനസിന്‍റെ കല്‍തുറുങ്കില്‍
അടച്ചുവെച്ചു ഞാന്‍ പതിതനായ് ചോദിച്ചു
ആരാണ് ഞാന്‍ ?
തനിക്ക് ഗന്ധര്‍വ്വഭാവമെന്ന് ഭാവിച്ച്
താന്‍ ദേവനെന്നു കല്‍പ്പിച്ചു വാഴുന്ന മര്‍ത്ത്യന്റെ കഴിവിലും
നിറവിലും വിശ്വാസ ഭാവങ്ങളൊക്കെയടുക്കി നിരീശ്വരവാദി-
യെന്നമര്‍ത്തി ഞാന്‍ ഭാവിച്ച പടങ്ങള്‍ തകര്‍ന്നെന്റെ
മനസെന്ന ആലിലതറയിലും ഇലകള്‍ പൊഴിഞ്ഞ
ചുറ്റമ്പലത്തിലും ഹിമാലയസാനുവില്‍ നട്ടുനനച്ച
കല്പകത്തിന്‍ മരം കടഞ്ഞ ശ്രീകോവിലും കടന്നു
ശീവേലി തൊഴുവാന്‍ കാത്തുനില്‍ക്കാതെ ഊട്ടുപുരയുടെ
വാതിലും തുറന്നക്ഷമനായ് ഊഴം കാത്തിരി-
ക്കവേ ഇന്നു ഞാനെന്നോടായ് തിരിച്ചുചോദിച്ചു
ആരാണ് ഞാന്‍ ?
ഇല്ല ദൈവമെന്നാര്‍ത്തു ഞാന്‍ പായവേ കാലില്‍
വെറുതെ തടഞ്ഞ കല്ലുകള്‍ കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തുവാന്‍
നിര്‍ബന്ധിതനാകുന്ന വേളയില്‍, പതിവിലും
ഹതാശനായ് എന്നെ മറക്കുവാന്‍, ദൈവതമെന്നു
ചിന്തിച്ച് മറയുന്ന ജന്മം,
പതിതനാം മര്‍ത്ത്യന്റെ ജന്മം. അത്ര മാത്രം ഈ ഞാന്‍. (may 2005)

Labels:
കവിത
Subscribe to:
Posts (Atom)